Saturday, May 15, 2021

കന്നട നടിയും പങ്കാളിയും ചേർന്ന് സഹോദരനെ കൊലപ്പെടുത്തിയത് പ്രണയ ബന്ധത്തെ എതിർത്തതിന് തന്നെയെന്ന് കർണാടക പൊലീസ്

Must Read

ബെംഗളൂരു∙ കന്നട നടിയും പങ്കാളിയും ചേർന്ന് സഹോദരനെ കൊലപ്പെടുത്തിയത് പ്രണയ ബന്ധത്തെ എതിർത്തതിന് തന്നെയെന്ന് കർണാടക പൊലീസ്. നടിയുടെ സഹോദരനെ കൊന്നശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി. യുവനടിയും ചെറുകിട സ്ഥലക്കച്ചവടക്കാരനുമായുള്ള ബന്ധത്തെ യുവതിയുടെ സഹോദരൻ എതിർ‌ത്തിരുന്നതായി ധർവാഡ് എസ്പി പി. കൃഷ്ണകാന്ത് പറഞ്ഞു.

നടി ഷനായ കട്‍വെയുടെ പ്രണയത്തിന് എതിര് നിന്നത് സഹോദരനായ രാകേഷ് ആയിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കത്തിച്ചു. പിന്നീട് മൃതദേഹാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ബാഗിലാക്കി ദേവരഗുഡിഹൽ വനത്തിൽ ഉപേക്ഷിച്ചു. ഏപ്രിൽ 12നാണ് ഇതു കണ്ടെത്തിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു ബാറിൽ ഹൗസ് കീപ്പർ ജോലി ചെയ്തിരുന്ന രാകേഷിനെ ദിവസങ്ങൾക്കു മുൻപ് കാണാതായതായി പൊലീസ് മനസ്സിലാക്കി.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷനായയും നിയാസ് എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തിയത്. നിയാസിനൊപ്പമായിരുന്നു അവർ താമസിച്ചിരുന്നത്. നടിയെയും കാമുകനെയും മൂന്ന് സുഹൃത്തുക്കളെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നിയാസിന്റെ ബന്ധുക്കളിൽ ചിലർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും വ്യക്തമായി. കേസിൽ അന്വേഷണം തുടരുകയാണെന്നു പൊലീസ് അറിയിച്ചു

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News