ബംഗളുരു: പശു സംരക്ഷണത്തിന്റെ ഭാഗമായി ഗോമൂത്രവും ചാണകവും ഉപയോഗിച്ച നിർമിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ ശീലിക്കണമെന്നു കർണാടക മന്ത്രി പ്രഭു ചൗഹാൻ. ഗോമൂത്രം, ചാണകത്തിരികൾ, നെയ്യ്, പഞ്ചഗവ്യ മരുന്നുകൾ, ചാണകസോപ്പ്, ഷാന്പൂ എന്നിവ വിപണിയിൽ ലഭ്യമാണെന്നും ഇവ ജനങ്ങൾ ഉപയോഗിക്കണമെന്നുമാണു മന്ത്രിയുടെ ആവശ്യം.
പശുവിൽനിന്നും പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ മാത്രമല്ല, ഗോമൂത്രത്തിൽനിന്നും ചാണകത്തിൽനിന്നും സോപ്പ്, പഞ്ചഗവ്യ മരുന്നുകൾ, കീടനാശിനികൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ നിർമിച്ച് ഉപയോഗിക്കാവുന്നതാണെന്നും ഇതു ഗോപരിപാലനത്തിനു സഹായകമാകുമെന്നും മന്ത്രി പറയുന്നു. ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നതു ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്തു ഗോവധ നിരോധനകന്നുകാലി സംരക്ഷണ നിയമം ഓർഡിനൻസിലൂടെ പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണു വകുപ്പ് മന്ത്രി വിചിത്രമായ ആവശ്യവുമായി രംഗത്തുവരുന്നത്. മൂന്നു വർഷം മുതൽ ഏഴു വർഷ ംവരെ തടവു ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന തരത്തിലാണു നിയമനിർമാണം.
English summary
Karnataka Minister Prabhu Chauhan urges people to use products made from cow urine and dung as part of cow protection