Thursday, September 23, 2021

ക്ഷേത്രങ്ങളിലും അടഞ്ഞുകിടന്ന വീടുകളിലും മോഷണം നടത്തിയ കേസിൽ 2 പേരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു

Must Read

ക്ഷേത്രങ്ങളിലും അടഞ്ഞുകിടന്ന വീടുകളിലും മോഷണം നടത്തിയ കേസിൽ 2 പേരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് തൊണ്ടിമുതലും കണ്ടെടുത്തു. കണ്ണമ്പള്ളിഭാഗം വരിക്കപ്പള്ളിത്തറയിൽ വാറുണ്ണി എന്ന സമീർ(36), ഐക്യജംക്‌ഷൻ പടീറ്റേടത്ത് പടീറ്റതിൽ വടക്കൻ എന്ന ഷമീർ (35) എന്നിവരാണ് അറസ്റ്റിലായത്. ചേപ്പാട് ജംക്‌ഷനു സമീപത്തെ കാട്ടൂർ സാമുവൽ ജോർജ്, തെക്കേ അന്താലിൽ സാമുവൽ മാത്യു എന്നിവരുടെ അടച്ചിട്ടിരുന്ന വീടുകളിലാണ് ഉത്രാടദിവസം മോഷണം നടന്നത്.

ജോർജ് സാമുവലിന്റെ വീട്ടിൽനിന്ന് ഫ്രിജും സാമുവൽ മാത്യുവിന്റെ വീട്ടിൽനിന്ന് ഇൻവെർട്ടറും 70,000 രൂപ വിലയുള്ള ഓട്ടുപാത്രങ്ങളുമാണു മോഷ്ടിച്ചത്. വീട്ടുകാർ വിദേശത്താണ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഐക്യജംക്‌ഷനു സമീപം പുളിമുക്കിലെ ഒരു ആക്രിക്കടയിലേക്കാണു മോഷണ സാധനങ്ങൾ കൊണ്ടുപോയതെന്നു മനസ്സിലായി. ഇതെത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈയിടെ നടന്ന 2 മോഷണങ്ങൾക്കു പിന്നിലും രാമപുരം മാളിയേക്കൽ ജംക്‌ഷനു സമീപമുള്ള ക്ഷേത്രത്തിലെ മോഷണത്തിനു പിന്നിലും ഇവരാണെന്നു കണ്ടെത്തി.സിഐ സുധിലാലിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ ഷഫീക്ക്, സുരേഷ്, എഎസ്ഐമാരായ സുരേഷ്, ജയചന്ദ്രൻ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എസ്.ആർ.ഗിരീഷ്, അജിത്, മണിക്കുട്ടൻ, ഷെമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Latest News

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു. സിഐടിയു – ഐഎൻടിയുസി തൊഴിലാളികളാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ മർദിച്ചത്.വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു....

More News