Thursday, November 26, 2020

പൊലീസിൻ്റെ അറസ്റ്റിന് വഴങ്ങാതിരുന്ന കണ്ണൂർ അഞ്ചരക്കണ്ടി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെയും മാനേജരെയും കോടതിയിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

കൊച്ചി: പൊലീസിെൻറ അറസ്റ്റിന് വഴങ്ങാതിരുന്ന കണ്ണൂർ അഞ്ചരക്കണ്ടി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെയും മാനേജരെയും കോടതിയിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി. മെഡിക്കൽ കോളജിൽ പി.ജി ക്ലാസുകൾ പുനരാരംഭിക്കണമെന്ന നിർദേശം പാലിച്ചില്ലെന്ന് കാട്ടി ഇരുവരെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജസ്റ്റിസ് പി.വി. ആശ കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. കേസ് പരിഗണിക്കവേ ഇവർ കോടതിയിൽ ഉണ്ടായിരുന്നില്ല.

പി​ന്നീ​ട് ഇ​വ​ർ കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ൾ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റ്​ ചെ​യ്ത​ശേ​ഷം പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ദ്യാ​ധ​ർ റാ​വു, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​അ​ദ്നാ​ൻ എ​ന്നി​വ​ർ​ക്ക് ജാ​മ്യം ന​ൽ​കി​യ കോ​ട​തി, ഹ​ര​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ളി​ൽ നേ​രി​ട്ട് വി​ശ​ദീ​ക​ര​ണ​വും തേ​ടി.മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി.​ജി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഡോ. ​ആ​ൻ​സി, ഡോ. ​അ​മി​ത് കു​മാ​ർ തു​ട​ങ്ങി 12 പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ടു ചേ​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്രം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തി​നാ​ൽ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഹ​ര​ജി​ക്കാ​രു​ടെ പ​രാ​തി.

കോ​ഴ്സ് ആ​രം​ഭി​ച്ച്​ ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും ക്ലാ​സ് തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഹൈ​കോ​ട​തി ന​വം​ബ​ർ ര​ണ്ടി​ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ങ്ങാ​ത്ത​പ​ക്ഷം ന​വം​ബ​ർ അ​ഞ്ചി​ന് മാ​നേ​ജ​രും പ്രി​ൻ​സി​പ്പ​ലും ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, ഇ​തു പാ​ലി​ച്ചി​ല്ല.

ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​പേ​ക്ഷ​യും ന​ൽ​കി​യി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ പി​റ്റേ ദി​വ​സം ഉ​ത്ത​ര​വി​ട്ട​ത്.

ക്ലാ​സ് തു​ട​ങ്ങാ​ത്ത​ത്​ രൂ​ക്ഷ​മാ​യ കോ​വി​ഡ് മൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ മ​റു​പ​ടി.

എന്നാൽ, നേരിട്ട് കോടതിയിൽ ഹാജരായിരുന്ന കലക്ടർ ടി.വി സുഭാഷ്, മെഡിക്കൽ കോളജിലെ ക്ലാസുകൾ മുടങ്ങാത്ത തരത്തിലുള്ള നടപടി ശിപാർശ ചെയ്തു. ഇക്കാര്യത്തിലും അധ്യാപക, അനധ്യാപക ജീവനക്കാരടക്കം പഠന സൗകര്യങ്ങളും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം രേഖാമൂലം കലക്ടർക്ക് കൈമാറാൻ കോടതി നിർദേശിച്ചു. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.

English summary

Kannur Ancharakandi Govt. The medical college principal and manager were arrested in court and released on bail

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News