Wednesday, December 1, 2021

കന്നട നടന്‍ പുനീത് രാജ്‌കുമാര്‍ ആശുപത്രിയില്‍

Must Read

ബംഗളൂരു:കന്നട നടന്‍ പുനീത് രാജ്‌കുമാര്‍ ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ബാംഗ്ലൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നടന്റെ നില ഗുരുതരമായി തുടരുകയാണ്.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ ഉള്‍പ്പടെയുള്ളവര്‍ നടനെ കാണുവാന്‍ ആശുപത്രിയില്‍ എത്തിയിട്ടൂണ്ട്. നടന്റെ ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ പ്രാര്‍ത്ഥനകള്‍ പങ്കുവെച്ചിട്ടുണ്ട്.

കന്നട സിനിമയിലെ പ്രശസ്തനായ നടന്‍ രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടന്‍ ഇതുവരെ 29ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകര്‍ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു.

അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു.

യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവുംഅദ്ദേഹം സ്വന്തമാക്കി.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News