ഡിഎംകെ എംപി കനിമൊഴി നൽകിയ അഭിമുഖത്തിലെ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്ന് മാറി ഭക്ഷണം പാകം ചെയ്യാൻ അറിയുമോ എന്ന അവതാരകന്റെ ചോദ്യവും അതിന് കനിമൊഴി നൽകിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.
ഭക്ഷണം പാകം ചെയ്യാൻ അറിയുമോ എന്നാണ് മാധ്യമ പ്രവർത്തകൻ ചോദിച്ചത്. അതിനോട് കനിമൊഴി പ്രതികരിച്ചതിങ്ങനെ-‘ എന്തുകൊണ്ടാണ് പുരുഷന്മാരായ രാഷ്ട്രീയ പ്രവർത്തകരോട് നിങ്ങൾ ഇതേ ചോദ്യം ചോദിക്കാത്തത് ? എന്നാൽ കനിമൊഴി ഒരു എംപിയും ഡിഎംകെയുടെ ഉപാധ്യകഷ്നുമാണ് എന്ന് പറഞ്ഞ് വിഷയം ലഘൂകരിക്കാൻ അവതാരകൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ തന്റെ അച്ഛൻ മുഖ്യമന്ത്രിയായിരുന്നുവെന്നും അദ്ദേഹത്തോട് ഈ ചോദ്യം ചോദിക്കുമോ എന്നുമായിരുന്നു കനിമൊഴിയുടെ ഉത്തരം. ചിരിച്ചുകൊണ്ടാണ് കനിമൊഴി ഉത്തരം പറഞ്ഞതെങ്കിലും ചോദ്യത്തിന് പിന്നിലെ സ്ത്രീ വിരുദ്ധത തുറന്നു കാണിക്കുകയായിരുന്നു കനിമൊഴി.
English summary
Kanimozhi exposed the anti-woman sentiment behind the journalist’s question