Thursday, May 13, 2021

തിരക്കേറിയ നഗരമധ്യത്തിൽ ഒാടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അഭ്യാസപ്രകടനം; 16കാരനെ കാണ്ഡീവ്ലി പൊലീസ് അറസ്റ്റ് ചെയ്തു

Must Read

മുംബൈ: തിരക്കേറിയ നഗരമധ്യത്തിൽ ഒാടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അഭ്യാസപ്രകടനം നടത്തിയ 16കാരനെ കാണ്ഡീവ്ലി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഈ ആൺകുട്ടിക്കൊപ്പം ഓട്ടോ ഓടിച്ചയാളും അറസ്റ്റിലായി. ഇയാൾ ലൈസൻസ് ഇല്ലാതെയാണ് വണ്ടി ഓടിച്ചിരുന്നത്.

സഞ്ചരിക്കുന്ന ഓ​ട്ടോയിൽ കൗമാരക്കാരന്‍റെ അഭ്യാസപ്രകടനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഈ ദൃശ്യങ്ങളിൽ വാഹനത്തിന്‍റെ നമ്പർ വ്യക്​തമായിരുന്നു. ഇത്​ പിന്തുടർന്നാണ്​ പൊലീസ്​ ഇരുവരെയും പിടികൂടിയത്​. കാണ്ഡീവ്​ലി വെസ്റ്റ്​ സ്വദേശിയായ ജാസിം ഹവാൽദറാണ്​ വാഹനം ഓടിച്ചിരുന്നത്​. അന്വേഷണത്തിനിടയിൽ,​​ ഇയാൾക്ക്​ ലൈസൻസ്​ ഇല്ലെന്നത്​ പൊലീസി​െന്‍റ ശ്രദ്ധയിൽപെടുകയായിരുന്നു.

പാർക് ചെയ്ത ഒരു ഓട്ടോറിക്ഷ എടുത്താണ് ഹവാൽദർ കൗമാരക്കാരനുമായി യാത്ര നടത്തിയത്. പതിനാറുകാരനാവട്ടെ, അഭ്യാസപ്രകടനങ്ങൾ നടത്തിയതിനൊപ്പം വഴിയേ പോകുന്നവരെ അധിക്ഷേപിക്കുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഉൾപെടെ വിവിധ ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

English summary

Kandivli police have arrested a 16-year-old man for practicing in an autorickshaw plying in a busy city center.

Leave a Reply

Latest News

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ...

More News