Thursday, March 4, 2021

കനയ്യകുമാർ ഇടത്തു നിന്ന് വലത്തേക്ക് ; എൻ ഡി എയിൽ ചേരുമെന്ന് സൂചന

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

 

ന്യൂഡല്‍ഹി: സി പി ഐ ബന്ധം ഉപേക്ഷിച്ച്‌ യുവനേതാവ് കനയ്യ കുമാര്‍ ജെ ഡി യുവിലേക്കെന്ന് അഭ്യൂഹം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്‌തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തി. സി പി ഐ ദേശീയ കൗണ്‍സിലില്‍ കഴിഞ്ഞ വാരം കനയ്യയെ താക്കീത് ചെയ്‌തിരുന്നു. ഡിസംബറില്‍ പട്നയിലെ പാര്‍ട്ടി ഓഫീസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷണെ കൈയേറ്റം ചെയ്‌ത സംഭവത്തിലായിരുന്നു താക്കീത്.

ബഗുസരായി ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചകാര്യം കനയ്യയെ അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇന്ദു ഭൂഷണെ പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചത്. ഇന്ദു ഭൂഷണെ മര്‍ദ്ദിച്ച സംഭവത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നാണ് കനയ്യ പറയുന്നത്.
ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തന്നെ താക്കീത് ചെയ്‌ത നടപടി പിന്‍വലിക്കണമെന്ന് കനയ്യ കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയ നേതൃത്വം അതിന് തയ്യാറായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ‘ജെ ഡി യുവിന്റെ അമിത്ഷാ’ എന്ന് അറിയപ്പെടുന്ന അശോക് ചൗധരിയെ കനയ്യ കണ്ടത് . പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യയ്‌ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തത് സംബന്ധിച്ച്‌ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.

അശോക് ചൗധരിയുമായുളള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് പ്രതികരിച്ചത് ഒഴിച്ചാല്‍ ചര്‍ച്ചയായത് എന്താണെന്ന് അടക്കം കനയ്യ വ്യക്തമാക്കിയില്ല. അതേസമയം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച്‌ അച്ചടക്കമുളള നേതാവായി മാറാന്‍ തയ്യാറാണെങ്കില്‍ കനയ്യയെ സ്വാഗതം ചെയ്യുമെന്ന് ജെ ഡി യു വക്താവ് അജയ് അലോക് പറഞ്ഞു. കനയ്യകുമാര്‍ ജെ ഡി യുവില്‍ ചേര്‍ന്ന് മുഖ്യധാരയിലേക്ക് വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് ബി ജെ പിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബി എസ് പിയുടെ ഏക എം എല്‍ എയും ഒരു സ്വതന്ത്ര എം എല്‍ എയും ജെ ഡി യുവിന്റെ ഭാഗമായത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് അശോക് ചൗധരിയായിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

More News