Thursday, May 13, 2021

കാമരാജ് കോണ്‍ഗ്രസ് ഭാരവാഹി തിരുവളളൂര്‍ മുരളി പിടിയിൽ; അറസ്റ്റ് 12 വയസുകാരിയെ കാറില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ

Must Read

കോഴിക്കോട്: പോക്സോ കേസില്‍ പൊതു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവും കാമരാജ് കോണ്‍ഗ്രസ് ഭാരവാഹിയുമായ തിരുവളളൂര്‍ മുരളിയെയാണ് കോഴിക്കോട് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ 12 വയസുകാരിയെ കാറില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്.

കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

English summery

Kamaraj Congress office bearer arrested in Tiruvallur Arrested on a charge of molesting a 12-year-old girl in a car

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News