ചെന്നൈ: മക്കൾ നീതി മയ്യം പ്രസിഡൻറും നടനുമായ കമൽ ഹാസൻ രജനികാന്തിനെ സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈ പോയസ്ഗാർഡനിലെ വസതിയിൽചെന്നാണ് കമൽ ഹാസൻ രജനികാന്തിനെ കണ്ടത്. കൂടിക്കാഴ്ച 45 മിനിറ്റു നീണ്ടു. രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചില്ലെങ്കിലും തെൻറ സുഹൃത്തായ അദ്ദേഹത്തെ നേരിൽ സന്ദർശിച്ച് പിന്തുണ തേടുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കമൽ ഹാസൻ അറിയിച്ചിരുന്നു.
രജനികാന്തിെൻറ ആരോഗ്യനില ചോദിച്ചറിഞ്ഞ കമൽ ഹാസൻ നിയമസഭ തെരഞ്ഞെടുപ്പിൽ തെൻറ പാർട്ടിയെ പിന്തുണക്കണമെന്ന് അഭ്യർഥിച്ചതായാണ് റിപ്പോർട്ട്. മക്കൾ നീതി മയ്യത്തിെൻറ സഖ്യകക്ഷികളുടെ വിവരങ്ങളും അടുത്തഘട്ട പ്രചാരണ പരിപാടികളെക്കുറിച്ചും കമൽ ഹാസൻ ഞായറാഴ്ച പ്രഖ്യാപനം നടത്തും.
English summary
Kamal Haasan, President and Children’s Justice Mayyam President and Actor visited Rajinikanth