Tuesday, December 1, 2020

വനമേഖലയിൽ മാലിന്യം തള്ളി ആറു പേർ അറസ്റ്റിൽ

Must Read

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

 

കല്ലറ: അനധികൃതമായ റിസർവ് വനഭൂമിയിൽ കടന്നുകയറി ജെ.സി.ബി ഉപയോഗിച്ച് വഴിവെട്ടുകയും, ഭൂമി ഇടിച്ചു നിരത്തുകയും മരങ്ങൾ നശിപ്പിക്കുകയും വനമേഖലയിൽ വാഹനത്തിൽ ഹോട്ടൽ മാലിന്യം കൊണ്ടുവന്നു തള്ളുകയും ചെയ്ത കേസിൽ ആറു പേരെ വനം വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു
നെയ്യാറ്റിൻകര പരശുവയ്ക്കൽ വാഴുത്തോട്ട്കോണം പുത്തൻ വീട്ടിൽ സജി (38), കാട്ടാക്കട വീരണക്കാവ് പ്രദീപ് ഭവനിൽ പ്രദീപ് (42) പാറശാല നടുത്തോട്ടം സച്ചിൻ ഭവനിൽ രജീവ് (47), പാറശാല മുറിയൻകര ആർ കെ നിവാസിൽ നൗഫൽ (26), കാട്ടാക്കട പുന്നൻകരിക്കകം കിരൺ സദനത്തിൽ കിരൺ (38), ആര്യനാട് പറണ്ടോട് ശ്രീ വിലാസത്തിൽ രാജേഷ് കുമാർ (30) എന്നിവരെയാണ് പാലോട് റേഞ്ച് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
കൃത്യത്തിന് ഉപയോഗിച്ച ജെ.സി.ബി, രണ്ട് കണ്ടെയ്നർ പിക് അപ്പുകൾ, യമഹ ബൈക്ക് എന്നിവ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. പാലോട് റേഞ്ച് പച്ചമല സെക്ഷൻ പരിധിയിൽ കരിമ്പിൻകാല സെറ്റിൽമെന്റ് വനമേഖലയിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ആൾതാമസം കുറവായ പ്രദേശമായതിനാൽ സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് ഇവിടെ ഇടുക പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെതുടർന്ന് രാത്രിയിൽ നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരിൽ കേസ് രജിസ്ട്രർ ചെയ്തു. സംഭവത്തിൽ ഇനിയും പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് റെഞ്ച് ഓഫീസർ പറഞ്ഞു. KALLARA: Forest officials have arrested six people in connection with a case of trespassing into an unreserved reserve forest with JCB, demolishing land, destroying trees and dumping hotel waste in a vehicle in the forest.

Leave a Reply

Latest News

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ശമ്പളം നല്‍കാന്‍ ഫണ്ട് അനുവദിച്ചതായി ആശുപത്രി...

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

More News