Sunday, January 23, 2022

മയക്കുമരുന്നുമായി കാക്കനാട് സ്വദേശി പിടിയിൽ

Must Read

കൊച്ചി: മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിലായി. പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് കാക്കനാട് തുതിയൂർ സ്വദേശി ജയ്സൺ പിടിയിലായത്. 104 ഗ്രാം ഗഞ്ചാവും, സ്നാനും, 1.4 ഗ്രാം MDMA ഉം ലഭിച്ചു. വാഹനപരിശോധനക്കിടെ ജയ്സൺ ഓടിച്ചു വന്ന കാറിൽ ഉണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

പാലാരിവട്ടം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ രൂപേഷ്, രതീഷ്, അഖിൽ ദേവ് സി.പി.ഒ മാരായ ജയൻ ജോസഫ്, ഉണ്ണികൃഷ്ണൻ, സുജീഷ്, മാഹിൻ, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ 9995966666 എന്ന വാട്ട്സ് ആപ്പ് ഫോർമാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാർക്കോട്ടിക് സെൽ പോലിസ് അസിസ്റ്റൻറ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാൻസാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Previous articleപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനായി വ്യോമപാത തുറന്നുനൽകി പാകിസ്താൻ
Next articleപ്രജു ഒഴികെ ബാക്കിയെല്ലാവരും മുസ്ലീം സമുദായത്തില്‍പ്പെട്ടവർ,2019വരെ ഐഎസില്‍ ചേര്‍ന്നത് 100 മലയാളികൾ ;നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി ഡെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു; മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍യുവതി ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം ചെയ്തു; വിവാഹത്തിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ന്നത്;ക്രിസ്തുമതത്തില്‍ നിന്ന് കൂടുതല്‍ പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നത് അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി

Leave a Reply

Latest News

പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവത്സ് എം ഡിയുമായ സി നരേന്ദ്രൻ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവത്സ് എം ഡിയുമായ സി നരേന്ദ്രൻ അന്തരിച്ചു. 63 വയസ്സായിരുന്നു. പക്ഷാഘാതം വന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്നു...

More News