Sunday, September 26, 2021

ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ പിന്തുടർന്ന് അശ്ലീലം പറയുകയും കടന്നുപിടിക്കുകയും ചെയ്തയാളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തു

Must Read

കടയ്ക്കാവൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ പിന്തുടർന്ന് അശ്ലീലം പറയുകയും കടന്നുപിടിക്കുകയും ചെയ്തയാളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തു.

കടയ്ക്കാവൂർ പൊലുനിലഴികം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് അതിക്രമം നടന്നത്. പൂത്തുറ അഞ്ചക്കടവ് പാലത്തിനു സമീപം ദിനീഷ്ഭവനിൽ ദിനീഷ്(26) ആണ് അറസ്റ്റിലായത്. ഇയാൾക്ക് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

കടയ്ക്കാവൂർ എസ്.എച്ച്.ഒ. അജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ നസറുദീൻ, മാഹീൻ, മനോഹർ, എ.എസ്.ഐ.മാരായ രാജീവ്, ശ്രീകുമാർ, സീനിയർ സിവിൽ േപാലീസുകാരായ ജ്യോതിഷ്, ബാലു, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News