വിജയ് സേതുപതി നായകനായെത്തുന്ന കാ പെ രണസിങ്കം ഓ.ടി.ടി റിലീസിന്. സീപ്ലെക്സിലൂടെയാണ് ചിത്രം റിലീസിനെത്തുക. 5 ഭാഷകളില്‍, പത്തിലേറെ അന്താരാഷ്ട്ര ഭാഷകളിലെ സബ്ടൈറ്റിലുകളോടെ 150 രാജ്യങ്ങളിലായി ചിത്രം റിലീസ് ചെയ്യും.
പി. വീരുമാണ്ടി സംവിധാനം ചെയ്യുന്ന സിനിമ കെ.ജി.ആര്. സ്റ്റൂഡിയോസിന്റെ ബാനറില്‍ കൊട്ടപാടി ജെ. രാജേഷാണ് നിര്‍മിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലം ആസ്പദമാക്കിയുള്ള കഥയാണ് കാ പെ രാണസിങ്കം പറയുന്നത്. ഐശ്വര്യ രാജേഷാണ് നായിക വേഷം ചെയ്യുന്നത്. രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രകനി എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്.
Ka Ranasinkam starring Vijay Sethupathi for OTT release. Through Seaplex
