Thursday, July 29, 2021

കെ.വി.വി. ഇ. എസ് വാക്‌സിന്‍ ക്യാമ്പിന് ആശംസകനായെത്തിയ പി.ബി.നൂഹ് ഐ.എ.എസ് സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിച്ചു

Must Read

കൊച്ചി : സ്പുട്‌നിക് വി വാക്‌സിന്‍ മെഗാ ക്യാമ്പില്‍ ആശംസകനായെത്തിയ പി.ബി നൂഹ് ഐ.എ.എസ് വാക്‌സിന്‍ സ്വീകര്‍ത്താവായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സംഘടിപ്പിച്ച സ്പുട്‌നിക് വി വാക്‌സിന്‍ മെഗാ ക്യാമ്പിന് ആശംസകള്‍ അറിയിക്കാനാണ് സംസ്ഥാന സഹകരണ റജിസ്ട്രാറും ലൈഫ് മിഷന്‍ സി.ഇ.ഒയുമായ പി.ബി.നൂഹ് ഐ.എ.എസ് വ്യാപാരികൂടിയായ സഹോദരനോടൊപ്പം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിയത്. എന്നാല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ അഡ്വ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു നൂഹ്.

കേരളത്തിലെ ആദ്യത്തേതും ഏറ്റവും വിപുലവുമായ സ്പുട്നിക് വി വാക്സിന്‍ ക്യാമ്പയിനാണ് കെ.വി.വി.ഇ.എസ് നടത്തി വരുന്നത്. ഇന്നലെ (13.07.21) മുവാറ്റുപുഴ ഏരിയായില്‍ നിന്നുളള വ്യാപാരികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് , ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍, വൈസ് പ്രസിഡന്റ് പി.എ. കബീര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിജു സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി സനൂജ് സ്റ്റീഫന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, ജനറല്‍ സെക്രട്ടറി കെ.എസ് നിഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News