Tuesday, June 15, 2021

സർക്കാരിന്റെ വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ശബരിമല തീർത്ഥാടകരെയും ഉൾപ്പെടുത്തണമെന്ന് കെ.സുരേന്ദ്രൻ

Must Read

തിരുവനന്തപുരം : സർക്കാരിന്റെ വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ശബരിമല തീർത്ഥാടകരെയും ഉൾപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹജ്ജ് തീർത്ഥാടകരെ സർക്കാർ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യവുമായി അദ്ദേഹം രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്.

ഹജ്ജ് തീർത്ഥാടകർക്ക് മുൻഗണന കൊടുത്ത സ്ഥിതിക്ക് ശബരിമല തീർത്ഥാടകരെയും പരിഗണിക്കണം. കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയെ കൊറോണ മുക്തമാക്കി മാറ്റേണ്ടതുണ്ട്. മണ്ഡല മാസം ആരംഭിക്കുന്നതിന് മുമ്പ് വാക്‌സിനേഷൻ പൂർത്തീകരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News