Friday, May 14, 2021

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചതായി കെ സുരേന്ദ്രന്‍

Must Read

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചതായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എകോപനത്തില്‍ വീഴ്ച സംഭവിച്ചെന്ന് സുരേന്ദ്രന്‍ കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രോഗ വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് വേണ്ടത്ര ശദ്ധിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഒരിടത്തും കോവിഡ് പോസിറ്റീവായ ആളുകള്‍ക്കുള്ള സൗകര്യം ലഭ്യമല്ല. മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചു. എന്നിട്ടതിനെ ന്യായീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

എല്ലാം കേന്ദ്രം തന്നാല്‍ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. എന്നിട്ട് ഇവിടെ സൗജന്യമായി വിതരണം ചെയ്യാമെന്ന് പ്രഖ്യാപിക്കുന്നു. അതെന്ത് നടപടി ക്രമമാണെന്ന് വ്യക്തമാകുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

English summery

K Surendran said the government had failed to prevent the second wave of Kovid

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News