കെ.സുധാകരൻ കെ.പി.സി.പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞേക്കും

0

കേരളത്തിൽ കോൺഗ്രസ് പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നിൽക്കെ കെപിസിസി നേതൃത്വം തയാറാക്കിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക ഹൈക്കമാൻഡ് മരവിപ്പിച്ചു. രണ്ടു മാസമായി തുടരുന്ന പ്രക്രിയ പൂർത്തിയായ ഘട്ടത്തിൽ ഇത്തരം ഇടപെടൽ നടത്തിയാൽ പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അടുത്ത സഹപ്രവർത്തകരോടു സുധാകരൻ സൂചിപ്പിച്ചു. ഹൈക്കമാൻഡ് നിർദേശം വന്നതിനു

മുതിർന്ന നേതാക്കൾ, എംപിമാർ എന്നിവരടക്കമുള്ളവരുമായി വിശദ കൂടിയാലോചനയ്ക്കു ശേഷമേ പട്ടികയ്ക്ക് അന്തിമരൂപം നൽകാവൂ എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി നേതൃത്വത്തോടു നിർദേശിച്ചു.

ചില എംപിമാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചില്ലെന്നു പരാതിയുള്ളതിനാൽ നടപടികൾ നിർത്താൻ താരിഖ് അൻവർ ഫോണിലൂടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു. ആർക്കാണു പരാതിയെന്നും അത് എന്താണെന്നും അറിയിക്കുന്നതിനു പകരം, പുനഃസംഘടന നിർത്തിവയ്ക്കാൻ നിർദേശിക്കുന്നതു ശരിയായ രീതിയല്ലെന്നു താരിഖ് അൻവറിന് അയച്ച കത്തിൽ സുധാകരൻ തിരിച്ചടിച്ചു.

പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നാണു സുധാകരന്റെ നിലപാട്. 14 ജില്ലകളുടെയും അന്തിമപട്ടികയുടെ കരട് പ്രതിപക്ഷനേതാവ് വി.ഡി.സതീശനു നൽകിയെന്നും സതീശന്റെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെപിസിസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. പുനഃസംഘടന സുതാര്യവും നിഷ്പക്ഷവുമായാണു മുന്നോട്ടുപോയതെന്നു കുറിപ്പിൽ വിശദീകരിക്കുന്നു.

രണ്ടു മാസമായി തുടരുന്ന പ്രക്രിയ പൂർത്തിയായ ഘട്ടത്തിൽ ഇത്തരം ഇടപെടൽ നടത്തിയാൽ പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അടുത്ത സഹപ്രവർത്തകരോടു സുധാകരൻ സൂചിപ്പിച്ചിരുന്നു. പുനഃസംഘടന നിർത്തിവയ്ക്കാനല്ല, മറിച്ച് തൽക്കാലത്തേക്കു നീട്ടാനാണു നിർദേശിച്ചതെന്നു താരിഖ് പറഞ്ഞു.

ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക അന്തിമമാക്കാൻ തിങ്കളാഴ്ച രാത്രി കെപിസിസി ഓഫിസിൽ സുധാകരനും വി.ഡി.സതീശനും ചർച്ച നടത്തുന്ന സമയത്തായിരുന്നു താരിഖിന്റെ ഫോൺ വിളി. പരാതി പരിശോധിക്കാമെന്നും പട്ടിക പ്രഖ്യാപിക്കാനിരിക്കെ നിർത്തിവയ്ക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Leave a Reply