Sunday, September 19, 2021

ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയില്‍ സസ്പപെന്‍സ് നിറച്ച് കെ.സുധാകരനും ഹൈക്കമാന്‍ഡും

Must Read

കോഴിക്കോട്: ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയില്‍ സസ്പപെന്‍സ് നിറച്ച് കെ.സുധാകരനും ഹൈക്കമാന്‍ഡും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ആര്‍ക്കും പട്ടികയെക്കുറിച്ച് ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല.

അ​തേ​സ​മ​യം സു​ധാ​ക​ര​ന്‍റെ ത​ട്ട​ക​മാ​യ മ​ല​ബാ​റി​ല്‍ എം​പിമാ​രെ ഉ​ള്‍​പ്പെ​ടെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള പ​ട്ടി​ക​യാ​ണ് കൈ​മാ​റി​യ​തെ​ന്ന​റി​യു​ന്നു.

ഗ്രൂപ്പ് നേതാക്കളെ ‘വെട്ടി’
കെ.​മു​ര​ളീ​ധ​ര​ന്‍, എം.​കെ.​രാ​ഘ​വ​ന്‍, രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​രു​ടെ വാ​ക്കു​ക​ള്‍​ക്ക് ന​ല്ല രീ​തി​യി​ല്‍ ത​ന്നെ പ്ര​ധാ​ന്യം ന​ല്‍​കി​യ സു​ധാ​ക​ര​ന്‍​സം​സ്ഥാ​ന​ത്തെ ഗ്രൂ​പ്പ് നേ​താ​ക്ക​ളെ ‘പാ​ടെ’ വെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​ടു​പ്പ​ക്കാ​രാ​രു​മാ​യും പ​ട്ടി​ക​യെ​ക്കുറി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സൂ​ച​ന​ ന​ല്‍​കി​യി​ട്ടി​ല്ല.

പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം പ്ര​തി​ഷേ​ധം ഉ​റ​പ്പാ​ണെ​ങ്കി​ലും അ​തെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഫോ​ര്‍​മു​ല​യും കെ.​സു​ധാ​ക​ര​നും വി.​ഡി.​സ​തീ​ശ​നും ഹൈ​ക്ക​മാ​ന്‍​ഡി​ന് മു​ന്നി​ല്‍ വ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ത​ര്‍​ക്ക​വും എ​താ​ണ്ട് പ​രി​ഹ​രി​ച്ചു​ക​ഴി​ഞ്ഞു.

പാർട്ടിശത്രുക്കൾ
അ​തേ​സ​മ​യം​ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു​മു​മ്പ് തു​ട​ങ്ങി​യ സൈ​ബ​ര്‍ പോ​രും പോ​സ്റ്റ​ര്‍ യു​ദ്ധ​വും ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ എ​റ​ണാ​കു​ള​ത്ത് പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ഇ​ത്ത​രം പോ​സ്റ്റ​റു​ക​ള്‍​ക്ക് പി​ന്നി​ല്‍ പാ​ര്‍​ട്ടി ശ​ത്രു​ക്ക​ളാ​ണെ​ന്നും ക​ടു​ത്ത ന​ട​പ​ടി​വ​രു​മെ​ന്നും സു​ധാ​ക​ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി ക​ഴി​ഞ്ഞു. പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷം ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ന്ന​താ​ണ് തീ​രു​മാ​നം.

അനാവശ്യ വിമർശനം
അ​തേ​സ​മ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്നി​വ​രു​ടെ പ​ക്ഷ​ക്കാ​രെ​ന്ന പേ​രി​ല്‍ പ​ല​രും അ​നാ​വ​ശ്യ​മാ​യി വി​മ​ര്‍​ശ​ന​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് കാ​ര്യ​മാ​ക്കേ​ണ്ടെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല ഡി​സി​സി പ​ട്ടി​ക വ​ന്ന​ശേ​ഷം തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജ​ന​കീ​യ യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ച്ച് എ​ല്ലാ ജി​ല്ലാ​ക​മ്മിറ്റി​ക​ളെ​യും ഉ​ണ​ര്‍​ത്താ​നും നേ​തൃ​ത്വം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

Leave a Reply

Latest News

ഫാനുകളും ഫയൽ റൂമുകളും മറ്റ് മുറികളുമെല്ലാം വൃത്തിയാക്കിയ ബേബിച്ചേട്ടൻ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എൽ. യേശുദാസിൽ നിന്നും പ്രശംസാപത്രവും വാങ്ങിയാണ് മടങ്ങിയത്

എല്ലാവർഷവും അന്താരാഷ്ട ശുചീകരണ ദിനത്തിൽ സർക്കാരോഫീസുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്ന ബേബിച്ചേട്ടൻ ഇക്കുറി എത്തിയത് മുനമ്പം പോലീസ് സ്റ്റേഷനിലാണ്. ഫാനുകളും ഫയൽ റൂമുകളും മറ്റ് മുറികളുമെല്ലാം വൃത്തിയാക്കിയ...

More News