ലൗജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർഥ്യമെന്ന് കെ. സുരേന്ദ്രൻ

0

തി​രു​വ​ന​ന്ത​പു​രം: ലൗ​ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും യാ​ഥാ​ർ​ഥ്യ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ‍്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ലൗ​ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ത്തി​ൽ സി​പി​എം നേ​താ​വ് ജോ​ർ​ജ് എം. ​തോ​മ​സി​ന് മാ​റ്റി​പ്പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ത് അ​ത് യാ​ഥാ​ർ​ഥ്യ​മാ​യി​രു​ക്കു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

തീ​വ്ര​വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ സി​പി​എ​മ്മി​നാ​വി​ല്ലെ​ന്ന സ​ത്യം മ​തേ​ത​ര​സ​മൂ​ഹം അം​ഗീ​ക​രി​ച്ചേ മ​തി​യാ​വൂ. കു​രി​ശും കൊ​ന്ത​യും ന​ൽ​കി സ്വീ​ക​രി​ക്കു​ന്ന​തൊ​ക്കെ വെ​റും കാ​പ​ട്യ​മാ​ണ്. തോ​മ​സു മാ​ഷ​ല്ല ആ​രു വ​ന്നാ​ലും ക്രൈ​സ്ത​വ​സ​മൂ​ഹം ഇ​പ്പോ​ഴും സി​പി​എ​മ്മി​ന് ര​ണ്ടാം​ത​രം പൗ​ര​ന്മാ​ർ ത​ന്നെ​യെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

പാ​ലാ ബി​ഷ​പ്പി​നെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഷം ചീ​റ്റി​യ​തും സി​പി​എം ആ​യി​രു​ന്നു. ലൗ​ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും യാ​ഥാ​ർ​ഥ്യം ത​ന്നെ. ആ​രു വെ​ള്ള​പൂ​ശി​യാ​ലും ഉ​ള്ള​തി​നെ ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ല. വി.​ഡി. സ​തീ​ശ​നും കൂ​ട്ട​രും ഉ​ട​നെ ഇ​റ​ങ്ങും ന്യാ​യീ​ക​ര​ണ​വു​മാ​യി​ട്ട്. പെ​ൺ​കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ച് മ​തം മാ​റ്റി സി​റി​യ​യി​ലേ​ക്ക​യ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക പ​ങ്കു​വെ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കേ​താ​യാ​ലും മ​ടി​യി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Leave a Reply