Sunday, June 20, 2021

കുഫോസില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കെ. ബാബു എംഎല്‍എ

Must Read

കൊ​ച്ചി: കു​ഫോ​സി​ല്‍ (കേ​ര​ളാ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ന്‍​ഡ് ഓ​ഷ്യ​ന്‍ സ്റ്റ​ഡീ​സ്) മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് കെ. ​ബാ​ബു എം​എ​ല്‍​എ. ഇ​തു സം​ബ​ന്ധി​ച്ച് കെ. ​ബാ​ബു യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് നേ​രി​ട്ട് പ​രാ​തി ന​ല്‍​കി.‌

ചാ​ന്‍​സ​ല​റു​ടെ അ​ധി​കാ​ര​ത്തെ പോ​ലും ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ള്ള​ത്. സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​റി​ജി.കെ.​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​മാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യെ ഫി​ഷ​റീ​സ് ഡീ​ന്‍ ആ​യും റ​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​ബി. മ​നോ​ജ് കു​മാ​റി​ന്‍റെ ഭാ​ര്യ​യെ റി​സേ​ര്‍​ച്ച് ഡ​യ​റ​ക്ട​റാ​യും നി​യ​മി​ച്ച​ത്. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ച​ട്ട​ങ്ങ​ളി​ലെ ര​ണ്ടാ​മ​ത്തെ അ​ധ്യാ​യ​ത്തി​ലെ 72-ാം സെ​ക്ഷ​ന്‍ ലം​ഘി​ച്ചാ​ണ് ഇ​ത് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് കെ. ​ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​രു​ന്ന​തി​നു തൊ​ട്ടു​മു​ന്‍​പ് തി​ര​ക്കി​ട്ട് ഓ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ഫി​ഷ​റീ​സ് ഡീ​ൻ, റി​സേ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ഉ​ന്ന​ത അ​ക്കാ​ഡ​മി​ക് ത​സ്തി​ക​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ പ്ര​ധാ​ന പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം ചെ​യ്യ​ണ​മെ​ന്ന യു​ജി​സി വ്യ​വ​സ്ഥ ലം​ഘി​ച്ചു. അ​തി​നാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യി.

വൈ​സ് ചാ​ന്‍​സ​ല​ര്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത നാ​ലം​ഗ സ​മി​തി​യാ​ണ് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തി ര​ണ്ടു പേ​രു​ടെ​യും ഭാ​ര്യ​മാ​രെ ഫി​ഷ​റീ​സ് ഡീ​ൻ, റി​സേ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്കു ശു​പാ​ര്‍​ശ ചെ​യ്ത​ത്. ഇ​ത് കു​ഫോ​സ് ച​ട്ട​പ്ര​കാ​രം അ​ധ്യാ​യം ഏ​ഴി​ലെ സെ​ക്ഷ​ന്‍ 79 (ഐ​ബി) യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കെ. ​ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്ക് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക്കേ​ഷ​ൻ (ഡി​പി​ആ​ര്‍​പി) ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ട​ത്തി​യ​തി​ലും ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന് പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 40 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രെ മാ​ത്ര​മാ​ണ് ഈ ​ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കാ​വൂ​വെ​ന്നാ​ണ് ച​ട്ടം. അ​തി​ന് വി​രു​ദ്ധ​മാ​യി 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള​യാ​ളെ​യാ​ണ് ഇ​വി​ടെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ല ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ലെ പ്രാ​യ​പ​രി​ധി ഇ​ല്ലാ​താ​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഭ​ര​ണ​സ​മി​തി​യ്ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന വാ​ദ​മാ​ണ് ഇ​വി​ടെ അ​ധി​കൃ​ത​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​വാ​ദം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഡി​പി​ആ​ര്‍​പി ത​സ്തി​ക​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കു​ന്ന​ത് 51,000 രൂ​പ എ​ന്ന ഏ​കീ​കൃ​ത ശ​മ്പ​ള​ത്തി​ലാ​ണ്. എ​ന്നാ​ൽ ഡി​പി​ആ​ര്‍​പി ഓ​ഫീ​സ​ര്‍ ക​ത്ത് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​സ ശ​മ്പ​ളം 60,000 രൂ​പ​യാ​ക്കു​ക​യും ചെ​യ്തു. ഇ​ത് ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് കെ. ​ബാ​ബു പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

Leave a Reply

Latest News

വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പാഞ്ഞടുത്ത് അവര്‍ ഉപയോഗിക്കുന്ന മേശമേല്‍ കൈ വച്ച് അടിച്ച് ആവേശത്താല്‍ ആക്രോശിക്കുകയും മേശയുടെ മുകളില്‍ റിപ്പോര്‍ട്ട് എഴുതാനായി അവര്‍ വച്ച കടലാസുകള്‍ തട്ടിത്തെറിപ്പിച്ചുമായിരുന്നു ഫിയോളയുടെ ഗോള്‍ ആഘോഷം

ബുഡാപെസ്റ്റ്: യൂറോ കപ്പിൽ ഇന്നലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഹംഗറി സമനിലയില്‍ കുരുക്കിയത് ശ്രദ്ധേയമായിരുന്നു. അറ്റില ഫിയോളയിലൂടെ ലീഡെടുത്ത് ഫ്രാന്‍സിനെ ഞെട്ടിച്ച ഹംഗറിക്കെതിരെ ഗ്രിസ്മാന്‍...

More News