കെ-റെയിൽ കല്ല് പിഴുതെറിഞ്ഞ സംഭവം; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

0

ചി​റ​ക്ക​ൽ: കെ-​റെ​യി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല്ലി​ട​ൽ ന​ട​ത്തി​യ​തി​നെ​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ഭൂ​മി​യി​ൽ ഇ​ട്ട ക​ല്ല് പി​ഴു​തു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ ക​ല്യാ​ശേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പാ​ട​ൻ ശ​ശി​ധ​ര​ൻ , ക​ണ്ണ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട് എ​ന്നി​വ​രെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രെ ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും റി​മാ​ന്‍റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. 14 ദി​വ​സ​ത്തേ​ക്കാ​ണ് നേ​താ​ക്ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. അ​തേ​സ​മ​യം, സ​മ​ര​സ​മി​തി​ക്കു വേ​ണ്ടി അ​ഡ്വ. ഇ.​സ​നൂ​പ് സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും.

ഇ​ന്ന​ലെ ചി​റ​ക്ക​ൽ പ​ഴ​യ ഗേ​റ്റ് പ​രി​സ​ര​ത്ത‌ു കെ-​റെ​യി​ലി​നു ക​ല്ലി​ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലാ​ണ് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ​ഭൂ​മി​യി​ൽ ഇ​ട്ട ക​ല്ല് പ​റി​ച്ചു മാ​റ്റി​യ​ത്.

പ്ര​തി​ഷേ​ധ യോ​ഗം പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഡോ.​ഡി.​സു​രേ​ന്ദ്ര​നാ​ഥാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്നും ക​ല്ലി​ടീ​ൽ ന​ട​ക്കു​ന്നു​ണ്ട്. വ​ള​പ​ട്ട​ണം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു ക​ല്ലാ​ണ് ഇ​നി നാ​ട്ടാ​നു​ള്ള​ത്. രാ​വി​ലെ 9.30തോ​ടെ ത​ന്നെ ഇ​തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്തു സ്ഥ​ല​ത്തു പോ​ലീ​സും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Leave a Reply