കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത്‌ ട്രെയിനുകള്‍ സില്‍വര്‍ലൈനിന്‌ പകരമാകില്ലെന്നു കെ-റെയില്‍ കോര്‍പറേഷന്‍

0

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത്‌ ട്രെയിനുകള്‍ സില്‍വര്‍ലൈനിന്‌ പകരമാകില്ലെന്നു കെ-റെയില്‍ കോര്‍പറേഷന്‍. 400 വന്ദേഭാരത്‌ ട്രെയിനുകള്‍ പ്രഖ്യാപിച്ചതോടെ സില്‍വര്‍ലൈനിന്‌ സാധ്യതയില്ലെന്ന വാദം അപ്രസക്‌തമാണെന്നും കോര്‍പറേഷന്‍ വ്യക്‌തമാക്കി.
വന്ദേഭാരത്‌ ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററാണ്‌. എന്നാല്‍, കേരളത്തിലെ ട്രാക്കുകളില്‍ വേഗത്തില്‍ 80 കി.മീ മുതല്‍ 110 കി.മീ വരെ വ്യത്യാസമുണ്ടാകും. ജനശതാബ്‌ദി, രാജധാനി തുടങ്ങിയ ട്രെയിനുകള്‍ എടുക്കുന്ന അതേസമയം തന്നെ വന്ദേഭാരത്‌ ട്രെയിനുകള്‍ക്കും വേണ്ടിവരും. വന്ദേഭാരത്‌ ട്രെയിനുകളുടെ ഇ.എം.യു തരം കോച്ചുകള്‍ കാരണം സമയത്തില്‍ 10% കുറവുണ്ടായേക്കാം,
വന്ദേ ഭാരത്‌ ട്രെയിന്‍ ഓടിക്കാന്‍ കേരളത്തില്‍ നിലവിലുള്ള റെയില്‍വേ ശൃംഖല നവീകരിക്കേണ്ടതുണ്ടെന്നും കെ-റെയില്‍ കോര്‍പറേഷന്‍ വിശദീകരിക്കുന്നു.
ആകെ ദൈര്‍ഘ്യത്തിന്റെ 36% വരുന്ന 626 വളവുകളാണ്‌ കേരളത്തിലുള്ളത്‌. വേഗത വര്‍ധിപ്പിക്കാന്‍ ഇവ നിവര്‍ക്കേണ്ടിവരും. അതിനായി വളരെ ഉയര്‍ന്ന മൂലധനച്ചെലവും വേണ്ടിവരും. ട്രെയിന്‍ സര്‍വീസുകള്‍ക്കൊപ്പം നവീകരണവും നടത്തേണ്ടതിനാല്‍ ഈ പ്രക്രിയയ്‌ക്ക്‌ 10 മുതല്‍ 20 വര്‍ഷം വരെ എടുത്തേക്കാമെന്നും കെ-റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നു.

Leave a Reply