Monday, December 6, 2021

സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ-ഫോണ്‍ ഒപ്‌റ്റിക്കല്‍ കേബിള്‍ ശൃംഖലയില്‍ ഡിസംബറോടെ 21,000 സ്‌ഥാപനങ്ങളെ ബന്ധിപ്പിക്കും

Must Read

തിരുവനന്തപുരം : സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ-ഫോണ്‍ ഒപ്‌റ്റിക്കല്‍ കേബിള്‍ ശൃംഖലയില്‍ ഡിസംബറോടെ 21,000 സ്‌ഥാപനങ്ങളെ ബന്ധിപ്പിക്കും. പദ്ധതിയുടെ 80% കേബിള്‍ ജോലികള്‍ പൂര്‍ത്തിയായി. അടുത്ത ജൂണോടെ സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കും. കെ-ഫോണ്‍ എം.ഡി: സന്തോഷ്‌ ബാബുവിന്റെ േനതൃത്വത്തിലാണു പദ്ധതി പുരോഗമിക്കുന്നത്‌.
ഈമാസംതന്നെ 8,344 ഓഫീസുകളെ കേബിള്‍ ശൃംഖലയില്‍ ബന്ധിപ്പിക്കും. ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡി(ബെല്‍)ന്റെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഡിസംബറിനകം അതിവേഗ ഇന്റര്‍നെറ്റ്‌ നല്‍കാനുള്ള പദ്ധതിക്കായി ഭാരംകുറഞ്ഞ 19,000 കിലോമീറ്റര്‍ കേബിളും (ഓള്‍ ഡൈഇലക്ര്‌ടിക്‌ സെല്‍ഫ്‌ സപ്പോര്‍ട്ടിങ്‌ കേബിള്‍) 2100 കി.മീ. ഒപ്‌റ്റിക്കല്‍ ഗ്രൗണ്ട്‌ വയറുമാണ്‌ ഉപയോഗിക്കുക. 30,000 സ്‌ഥാപനങ്ങളെ ബന്ധിപ്പിക്കുകയാണു ലക്ഷ്യം. 35,000 കി.മീ. കേബിള്‍ വേണ്ടിവരും.
റെയില്‍വേ, ദേശീയപാത അതോറിറ്റി, പൊതുമരാമത്തുവകുപ്പ്‌, ജലസേചനവകുപ്പ്‌, കെ.എസ്‌.ടി.പി, റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ എന്നിവയേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നു. 259 അപേക്ഷകളില്‍ തീര്‍പ്പായാലേ ഡിസംബറില്‍ ആദ്യഘട്ടം പൂര്‍ത്തിയാകൂ. ഇന്റര്‍നെറ്റ്‌ സേവനദാതാക്കളെ ഏല്‍പ്പിക്കുന്ന കേബിള്‍ ശൃംഖലയുടെ പരിപാലനച്ചുമതല സര്‍ക്കാരിനാണ്‌. കെ.എസ്‌.ഇ.ബിയുടെ പ്രസരണസംവിധാനമാണു കെ-ഫോണിനായി ഉപയോഗിക്കുന്നത്‌. പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും വിപുലമായ ഒപ്‌റ്റിക്കല്‍ ഫൈബര്‍ സംവിധാനമാകും ഇത്‌.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News