കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയ്ക്കു സമാനമായ കെ ഫോൺ പദ്ധതി കേരളത്തിൽ പൂർത്തീകരണത്തിലേക്ക്

0

തിരുവനന്തപുരം ∙ ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയ്ക്കു സമാനമായ കെ ഫോൺ പദ്ധതി കേരളത്തിൽ പൂർത്തീകരണത്തിലേക്ക്. കേന്ദ്രം ഇപ്പോൾ ചിന്തിച്ചത് കേരളം 4 വർഷം മുൻപേ പ്രഖ്യാപിച്ചെന്നു ചുരുക്കം.

20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തീകരിച്ചെന്നാണു സർക്കാരിന്റെ അവകാശവാദം. കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രത്തിന്റെ സഹായം വേണ്ടിവരില്ലെങ്കിലും അടുത്ത ഘട്ടത്തിൽ വിപുലീകരണത്തിനു കേന്ദ്ര പിന്തുണ തേടാനാകും.

Leave a Reply