Friday, June 25, 2021

കെ. സുരേന്ദ്രൻ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് രണ്ട് പെട്ടികൾ മാറ്റിയിരുന്നുവെന്നും ഈ പെട്ടികളിൽ എന്തായിരുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കണമെന്നും പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വി.ആർ സോജി

Must Read

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോന്നി ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് രണ്ട് പെട്ടികൾ മാറ്റിയിരുന്നുവെന്നും ഈ പെട്ടികളിൽ എന്തായിരുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കണമെന്നും പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വി.ആർ സോജി.

കൊടകര കുഴൽപ്പണ ക്കേസിൽ കെ സുരേന്ദ്രന് നേരെയും ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഈ പെട്ടികളിൽ എന്തായിരുന്നുവെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ബാഗിലെന്തായിരുന്നു എന്നത് വിശദീകരിക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ടെന്നും അദ്ദേഹം മറുപടി നൽകണമെന്നും സോജി ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബിജെപി ഹെലികോപ്റ്റർ നൽകിയത്. ഈ ഹെലികോപ്റ്ററിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രൻ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും സഹായികൾ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു. അന്നേ ഈ ബാഗുകൾ പരിശോധിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സോജി ആരോപിച്ചു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News