Sunday, September 26, 2021

കെ. ബാബു എംഎൽഎയുടെ വാഹനത്തിൽ ടോൾ ബാർ വീണു കേടുപാടുണ്ടായതിനെ തുടർന്ന് ടോൾ പ്ലാസയിൽ സംഘർഷം

Must Read

കുമ്പളം ∙ കെ. ബാബു എംഎൽഎയുടെ വാഹനത്തിൽ ടോൾ ബാർ വീണു കേടുപാടുണ്ടായതിനെ തുടർന്ന് ടോൾ പ്ലാസയിൽ സംഘർഷം. എംഎൽഎ ബോർഡ് വച്ച വാഹനമായിട്ടും ടോൾ ജീവനക്കാർ തടയുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് ആക്ഷേപം. നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ടോൾ ഗേറ്റ് തുറന്നു കൊടുത്ത് അര മണിക്കൂറോളം വാഹനങ്ങൾ കടത്തിവിട്ടു. കുറ്റക്കാർക്കെതിരെ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് സമരക്കാർ പിൻവാങ്ങിയത്. വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.

ഇടക്കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എംഎൽഎ. മുന്നിലെ വാഹനം കടന്നു പോയപ്പോൾ ഉയർന്ന ടോൾ ബാർ എംഎൽഎയുടെ വാഹനം എത്തിയതോടെ താഴ്ന്നു. വാഹനത്തിൽ തട്ടിയ ടോൾ ബാർ വളഞ്ഞു. ഡ്രൈവറുടെ വശത്തെ കണ്ണാടിക്കും മുൻഭാഗത്തും കേടുപറ്റി. വാഹനം ഒതുക്കി നിർത്തി മുക്കാൽ മണിക്കൂർ കാത്തു നിന്നിട്ടും ടോൾ കമ്പനിയുടെ ഉത്തരവാദപ്പെട്ട ആരും എത്തിയില്ലെന്ന് എംഎൽഎ പറഞ്ഞു.

ഇതര സംസ്ഥാന ജീവനക്കാർ മോശമായി സംസാരിച്ചതായും തെറ്റ് സമ്മതിക്കാൻ പോലും തയാറായില്ലെന്നും എംഎൽഎ പറഞ്ഞു. മലയാളികളായ ജീവനക്കാർ ആരുമില്ലായിരുന്നു. ഇതോടെയാണ് നാട്ടുകാർ കൂടിയതും സംഘർഷത്തിലേക്കു നയിച്ചതും. ടോൾ ബാറിന്റെ സെൻസർ തകരാറാണ് കാരണമെന്ന് ടോൾ കമ്പനി അധികൃതർ പറഞ്ഞു. എംഎൽഎയുടെ പ്രസ്താവന ഗൗരവമായി എടുക്കുന്നതായും മോശമായി പെരുമാറിയ ജീവനക്കാർക്കെതിരെ നടപടി എടുക്കുമെന്നും അധികൃതർ പറഞ്ഞു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News