കോട്ടയം: കോവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി അടുത്തിടപഴകിയതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി. ജോസഫ് വീട്ടില്‍ നിരീക്ഷണത്തില്‍.
കോട്ടയം കളത്തിപ്പടിയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് കഴിയുന്നത്. പരിശോധനയില്‍ രോഗലക്ഷണമൊന്നും കണ്ടില്ലെങ്കിലും പ്രതിരോധമെന്ന നിലയിലാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്.
ഇടുക്കിയിലെ പൊതുപ്രവര്ത്തകന് തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ കെ.സി. ജോസഫിന്റെ മുറിയില്‍ പോവുകയും ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു.