Sunday, September 26, 2021

കാറിന്റെ ഏതെങ്കിലും ഭാഗം കണ്ടാൽ മതി, ഏതാണെന്ന്‌ സയാൻ പറയും

Must Read

കാറിന്റെ ഏതെങ്കിലും ഭാഗം കണ്ടാൽ മതി, ഏതാണെന്ന്‌ സയാൻ പറയും. ഇങ്ങനെ മൂന്നോ നാലോ മിനിറ്റുകൊണ്ട്‌ 200 കാറുകളുടെ പേര്‌ ഈ ആറുവയസ്സുകാരന്റെ വായിലോടും

ലംബോർഗിനി മെർകാറ്റോ, മക് ലാറൻ, മസറാട്ടി, സിട്രോയൻ, ആൽഫ റോമിയോ… തുടങ്ങി ഇരുനൂറോളം ഇന്ത്യൻ, വിദേശനിർമിത കാറുകളുടെ പേരുകൾ പറയാൻ ആറുവയസ്സുകാരൻ മുഹമ്മദ് സയാന് മൂന്നോ നാലോ മിനിറ്റ് മതി. കാറുകൾ മുഴുവനായി കാണണമെന്നില്ല, ഏതെങ്കിലും ഭാഗം കണ്ടാലും മതി പേര് പറയും. ദുബായിലെ നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ പേരുകൾ ഈ ഒന്നാം ക്ലാസുകാരൻ ഹൃദിസ്ഥമാക്കാൻ തുടങ്ങിയത് മൂന്നുവയസ്സുമുതലാണ്. തുടക്കത്തിൽ യാത്രകൾക്കിടെ പിതാവ് ദർവീഷ് മൊയ്‌നുദ്ദീനാണ് വാഹനങ്ങളുടെ പേരുകൾ പറഞ്ഞുകൊടുത്തത്. ദുബായിൽനിന്ന് അവധിക്ക്‌ മാതാവ് നീതുവിന്റെ കാളത്തോടുള്ള വീട്ടിൽ വന്നിരിക്കുകയാണിപ്പോൾ.

ബ്രാൻഡഡ് കാറുകളുടെ നൂറിലധികം ചെറുമാതൃകകളുണ്ട് കൈയിൽ. ‘വലുതാവുമ്പോൾ സ്വന്തമായി കാർ ഉണ്ടാക്കണം. കാർ ഉണ്ടാക്കുന്ന കമ്പനിക്ക്‌ പേരും കണ്ടുവെച്ചു-‘പൈ’ എന്ന്. “കാറുകളുടെ പേരുകൾ രണ്ടുതവണ കേട്ടാൽമതി മനസ്സിലാക്കാൻ. കുറെ പേരുകൾ പപ്പ പറഞ്ഞുതന്നു. കുറെ യൂ ട്യൂബിലും ഗൂഗിളിലുമെല്ലാം തിരഞ്ഞ് കണ്ടെത്തി പഠിച്ചു. എന്നാലും ചില കാറുകളുടെ പേരൊന്നും അറിയില്ല എനിക്ക്”- കുഞ്ഞു സയാൻ പറഞ്ഞു.

ദുബായ് ജെംസ് മില്ലേനിയം സ്‌കൂളിലാണ്‌ പഠനം. ചിത്രങ്ങൾ വരയ്ക്കാനും ഇഷ്ടമാണ്. ദുബായിൽ സീനിയർ മെക്കാനിക്കൽ എൻജിനീയറാണ്‌ ദർവീഷ്. മൂന്നുവയസ്സുകാരൻ മുഹമ്മദ് സായിദ് സഹോദരനാണ്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News