Thursday, December 2, 2021

ജൂലൈ 18 ഇനി മുതല്‍ തമിഴ്‌നാട് ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

Must Read

ജൂലൈ 18 ഇനി മുതല്‍ തമിഴ്‌നാട് ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദ്രാ​വി​ഡ​ര്‍ ക​ഴ​കം പ്ര​സി​ഡ​ന്‍റ് കെ. ​വീ​ര​മ​ണി, ദ്രാ​വി​ഡ ഇ​ഴ​ക്ക ത​മി​ഴ് പാ​ര്‍​വൈ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശു​ഭ വീ​ര​പാ​ണ്ഡ്യ​ന്‍, ത​മി​ഴ് പ​ണ്ഡി​ത​ന്‍ സോ​ള​മ​ന്‍ പാ​പ്പ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ് ഉ​ണ​ര്‍​വ​ള​ര്‍​ക​ള്‍ കൂ​ട്ട​മ​യ്പ്പ് എ​ന്നി​വ​രു​ടെ നി​വേ​ദ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ജൂ​ലൈ 18 ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ന്ന​ത്.‌​എ​ന്നാ​ല്‍ ഈ ​നീ​ക്ക​ത്തെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ച് എ​ഐ​എ​ഡി​എം​കെ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

1956 ന​വം​ബ​ര്‍ ഒ​ന്നി​ന് ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ അ​ന്ന​ത്തെ മ​ദ്രാ​സ് സം​സ്ഥാ​ന​ത്തി​ല്‍ നി​ന്നും കു​റ​ച്ചു ഭാ​ഗ​ങ്ങ​ള്‍ കേ​ര​ളം, ആ​ന്ധ്രാ പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​മ്മു​ടെ സം​സ്ഥാ​ന​വും രൂ​പീ​ക​രി​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ വി​വി​ധ പ​ണ്ഡി​ത​ന്‍​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ത്തി​ല്‍, ന​വം​ബ​ര്‍ ഒ​ന്ന്, ത​മി​ഴ്‌​നാ​ടി​ന്‍റെ അ​തി​ര്‍​ത്തി​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ള്‍ കൈ​വി​ട്ടു പോ​കാ​തെ ന​മ്മു​ടെ സം​സ്ഥാ​ന​ത്തോ​ടൊ​പ്പം ചേ​ര്‍​ത്തു​വ​യ്ക്കാ​ന്‍ ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളെ​യാ​ണ് ഓ​ര്‍​മി​പ്പി​ക്കു​ന്ന​തെ​ന്ന് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

1967 ജൂ​ലൈ 18ല്‍ ​മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യ അ​ണ്ണാ​ദു​രൈ മ​ദ്രാ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റി ത​മി​ഴ്‌​നാ​ട് എ​ന്നാ​ക്കി​മാ​റ്റി​യ​തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ദി​വ​സം ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കേ​ണ്ട​ത് എ​ന്നാ​ണ് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News