കോടതി നടപടികള്‍ക്കിടെ സിനിമാ പാട്ടുമായി ജൂഹി ചൗളയുടെ ആരാധകന്‍; ഹിയറിങ് തടസപ്പെടുത്തിയ ആളെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി

ന്യൂഡല്‍ഹി: കോടതി നടപടികള്‍ക്കിടെ സിനിമാ പാട്ടുമായി ജൂഹി ചൗളയുടെ ആരാധകന്‍. ‘ജൂഹി മാഡം എവിടെ? എനിക്കു കാണാനാവുന്നില്ലല്ലോ’ എന്നു പറഞ്ഞായിരുന്നു ആരാധകന്റെ രംഗപ്രവേശം.
1993 ല്‍ പുറത്തിറങ്ങിയ ‘ഹം ഹെ രഹി പ്യാര്‍ കേ’ എന്ന ബോളിവുഡ് സിനിമയിലെ ‘ഖൂന്‍ഗത് കി ആദ് സേ’ എന്ന പാട്ടാണ് പാടിയത്. പിന്നീട് അയ്‌ന എന്ന സിനിമയിലെ ‘മേരീ ബാനോ കി ആയേഗി ഭാരത് കേ ധോല്‍ ബജാവോ ജി’ എന്നതുള്‍പ്പെടെയുള്ള രണ്ട് പാട്ടുകളും പാടി. ഇയാളെ പുറത്താക്കിയെങ്കിലും മനീഷ കൊയ്രാള, ജാന്‍വി എന്നീ പേരുകളില്‍ വീണ്ടും ലൈനിലെത്തി. ഇതോടെ വെര്‍ച്വല്‍ ഹിയറിങ് നിര്‍ത്തിവച്ചു. അയാളെ നീക്കം ചെയ്തശേഷമാണ് നടപടികള്‍ പുനരാരംഭിച്ചത്.

രാജ്യത്ത് 5ജി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഓണ്‍ലൈനായി കേസ് പരിഗണിക്കുന്നതിനിടെയാണ് ആരാധകന്‍ ജൂഹിയുടെ പാട്ടുകള്‍ പാടിയത്. പിന്നാലെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് ജെ.ആര്‍ മിധ നിര്‍ദേശിച്ചു. ഓണ്‍ലൈനായി കേസ് പരിഗണിച്ചപ്പോഴാണു ആരാധകന്‍ തുടര്‍ച്ചയായി ജൂഹി ചൗളയുടെ സിനിമയിലെ പാട്ടുകള്‍ പാടിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മിധ തുടക്കത്തില്‍ തന്നെ ആരാധകനെ ‘മ്യൂട്ട്’ ചെയ്യാനും നടപടികളില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹി ഹൈക്കോടതി വിഷയം അതീവ ഗൗരവമായി എടുക്കുകയും കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഹിയറിങ് തടസപ്പെടുത്തിയ ആളെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. അതേസമയം, സര്‍ക്കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ കോടതി വിമര്‍ശിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി. 5 ജി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ആളുകളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply