Thursday, July 29, 2021

വയനാട് ജില്ലയിലെ ബിജെപി നേതാക്കളുടെ സാമ്പത്തിക ഉയർച്ച പരിശോധിക്കണമെന്ന് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്

Must Read

വയനാട് ജില്ലയിലെ ബിജെപി നേതാക്കളുടെ സാമ്പത്തിക ഉയർച്ച പരിശോധിക്കണമെന്ന് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഇതുവരെ ഉന്നയിച്ച ആരോപണങ്ങളേക്കാൾ കൂടുതൽ പണമിടപാടുകള്‍ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നടന്നിട്ടുണ്ടെന്നും പ്രസീദ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പണം കൈമാറിയ ദിവസത്തെ കാര്യങ്ങൾ ക്രൈം ബ്രാഞ്ച് ചോദിച്ചറിഞ്ഞതായും പ്രസീത പറഞ്ഞു.

നിലവിൽ ഉയർന്ന ആരോപണങ്ങളെക്കാൾ കൂടുതൽ പണമിടപാട് ബത്തേരി മണ്ഡലത്തിൽ നടന്നിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഇനിയും വയനാട്ടിലെത്തി അന്വേഷണവുമായി സഹകരിക്കും. മൂന്നരക്കോടി രൂപയ്ക്ക് കണക്കില്ലെന്നും വയനാട് വജില്ലയിലെ ബിജെപി നേതാക്കളുടെ സാമ്പത്തിക ഉയർച്ച പരിശോധിക്കണമെന്നും പ്രസീത പറഞ്ഞു. പ്രശാന്ത് മലവയൽ ഏപ്രിൽ 15ന് ഭൂമി ഇടപാട് നടത്തിയത് ഇങ്ങനെ ലഭിച്ച പണം കൊണ്ടാണോയെന്ന് സംശയമുണ്ടെന്നും പ്രസീത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News