Friday, May 14, 2021

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽനിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റി

Must Read

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽനിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റി. കാപ്പനെ ജയിലിലേക്ക് മാറ്റിയതായി യു.പി. പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.

കാപ്പൻ കോവിഡ് മുക്തനായെന്നും അദ്ദേഹത്തെ മഥുരയിലെ ജയിലിലേക്ക് മാറ്റുകയാണെന്നും യു.പി. പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്നു രാവിലെയാണ് യു.പി. പോലീസിന്റെ അഭിഭാഷകൻ അഭിനവ് അഗർവാൾ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.

കഴിഞ്ഞ 21 മുതൽ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. അതേസമയം കാപ്പൻ കോവിഡ് മുക്തനായിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞ് അറിഞ്ഞെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പ്രതികരിച്ചു.

“അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ നേരിട്ട് കാണണം. എന്നോട് സംസാരിച്ചിട്ടില്ല. വീഡിയോ കോൺഫറൻസിങ്ങിന് ഇന്നലെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വീഡിയോ കോൺഫറൻസ് നടത്തിയിട്ടില്ല. കാപ്പനെ കാണണം. അദ്ദേഹത്തിന്റെ ആരോഗ്യം ശരിയായോ എന്ന് എങ്കിലേ പറയാൻ പറ്റൂ” റെയ്ഹാനത്ത് പറഞ്ഞു.

മഥുര ജയിലിലെ ബാരക്കിൽ വീണ് താടിയെല്ലിന് പരിക്കേറ്റതിനു പിന്നാലെയാണ് കാപ്പനെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലാകുന്നതും. മഥുരയിലെ കെ.എം. മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. പരിക്കിന്റെ കാര്യം യു.പി. പോലീസിന്റെ പുതിയ സത്യവാങ്മൂലത്തിൽ പരമാർശിക്കുന്നില്ലെന്നാണ് വിവരം

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News