Friday, June 25, 2021

പരിസ്ഥിതി ദിനത്തിൽ നിലം നികത്തി പത്രപ്രവർത്തകൻ; ദീപിക പെരുമ്പാവൂർ ലേഖകൻ ഷിജു തോപ്പിലാനെതിരെ പരാതിയുമായി നാട്ടുകാർ; നികത്തിയത് 70 സെൻ്റ് നിലം; കൃഷി വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകി അയൽവാസികൾ

Must Read

ജൂൺ 5 ലോക പരിസ്ഥിതി ദിനം, ലോകമെമ്പാടുമുള്ള പത്രപ്രവർത്തകർ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള വാർത്തകൾ ചെയ്യുന്ന തിരക്കിലായിരുന്നു. എന്നാൽ പെരുമ്പാവൂരിലെ ദീപിക പത്രത്തിൻ്റെ ലേഖകൻ മാത്രം പാടശേഖരം മണ്ണിട്ട് നികത്തുന്ന തിരക്കിലും. കുറച്ചു ദിവസങ്ങളായി ടിപ്പർ ലോറിയിൽ മണ്ണടിച്ച് നിലം നികത്തുകയാണ് ഇയാൾ.

പെരുമ്പാവൂർ പ്രസ് ക്ലബിൻ്റെ മുൻ സെക്രട്ടറി കൂടിയായ ഷിജു തോപ്പിലാനാണ് വിവാദ നായകൻ.
കൂവപ്പടി പടിക്കൽപാറ വലിയകുളത്താണ് 70 സെൻ്റ് ഭൂമി നികത്തുന്നത്. കൂവപ്പടി പഞ്ചായത്ത് 12, 16 വാർഡുകളിലുള്ളവരാണ് പരാതിക്കാർ.

വിദേശത്തുള്ള സഹോദരൻ്റെ ഉടമസ്ഥതയിലുള്ള നിലം ആണ് ഇയാൾ നികത്തി എടുക്കുന്നത്. പരാതിയുമായി നാട്ടുകാർ രംഗത്തുണ്ട്. അനധികൃത നിലം നികത്തലിനെതിരെ 35 പേർ ഒപ്പിട്ട പരാതി സംസ്ഥാന കൃഷിവകുപ്പ് മന്ത്രിക്ക് അയച്ചിട്ടുണ്ട്.

ഭരണകക്ഷിയിൽപെട്ട ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് നിലം നികത്തൽ നടക്കുന്നത്. ഉദ്യോഗസ്ഥരുമായും നല്ല പിടിപാടാണ് ഇയാൾക്ക്. എതിർക്കുന്നവരെ കള്ളക്കേസിൽപ്പെടുത്തുമെന്നാണ് ഇയാളുടെ ഭീഷണി.

സ്വാധീനം ഉപയോഗിച്ച് വില്ലേജ് ഓഫീസിലെ രേഖകൾ തിരുത്തിയതായും പരാതിക്കാർ ആരോപിക്കുന്നു. കൂവപ്പടി പഞ്ചായത്തിലെ രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശമാണിത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News