Thursday, September 23, 2021

വെട്ടിത്തിരിച്ച ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് ബൈക്ക് തട്ടിയെന്നാരോപിച്ച് മാധ്യമ പ്രവർത്തകനെ സംഘംചേർന്ന് മർദിച്ചുവെന്ന് പരാതി

Must Read

വെട്ടിത്തിരിച്ച ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് ബൈക്ക് തട്ടിയെന്നാരോപിച്ച് മാധ്യമ പ്രവർത്തകനെ സംഘംചേർന്ന് മർദിച്ചുവെന്ന് പരാതി. വിഴിഞ്ഞം മേഖലയിൽ പ്രവർത്തിക്കുന്ന ദൃശ്യമാധ്യമപ്രവർത്തകനും വെങ്ങാനൂർ സ്വദേശിയുമായ ഷെറീഫ് എം.ജോർജിനാണ് മർദനമേറ്റത്. കമ്പിയും തടിയുമുപയോഗിച്ച് ബൈക്കിന്റെ മുൻഭാഗം അടിച്ചുതകർക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകന്റെ വലത് മുട്ടിനും ഇടത് കൈയിലെ തോളിനും പരിക്കുണ്ട്. ബുധനാഴ്ച രാത്രി പത്തരയോടെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സി.എസ്.ഐ. പള്ളിക്കടുത്തുള്ള വളവിലാണ് സംഭവം.

അന്താരാഷ്ട്ര തുറമുഖത്തെ പദ്ധതി പ്രദേശത്തെ കുരിശടിയിൽ കാണിക്കവഞ്ചി സ്ഥാപിച്ചത് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞ സംഭവത്തിന്റെ വാർത്ത ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കല്ലുവെട്ടാൻകുഴി ഭാഗത്തുള്ള വളവിൽ യാത്രക്കാരനെ ഇറക്കിയശേഷം ഓട്ടോറിക്ഷ വെട്ടിത്തിരിക്കുകയായിരുന്നുവെന്ന് ഷെരീഫ് പറയുന്നു. നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് തട്ടുകയായിരുന്നു. വാക്കുതർക്കത്തിനിടയിൽ ഓട്ടോറിക്ഷ ഡ്രൈവർ ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ അഞ്ചംഗ സംഘം കമ്പിയും തടിയുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News