ജോസഫൈന് കേരളത്തിന്‍റെ അന്ത്യാഞ്ജലി; ഇന്ന് അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

0

കൊച്ചി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്‍റെ മൃതദേഹം ഇന്ന് രാവിലെ 8 മണി മുതൽ 9 വരെ അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 9 മണിയോടെ മൃതദേഹം അങ്കമാലി സി.എം.എ ഹാളിലേക്ക് കൊണ്ട്‌ പോകും. ഉച്ചയ്ക്ക് 2 മണി വരെ ഇവിടെയാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ശേഷം ജോസെഫൈന്‍റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുനൽകും.

കളമശ്ശേരി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് എത്തിയാകും മൃതദേഹം സ്വീകരിക്കുക. ശനിയാഴ്ച പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണ ജോസഫൈൻ, കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്തരിച്ചത്. ജോസഫൈന്‍റെ മൃതദേഹം ഇന്നലെ രാത്രി 10 മണിയോടെ അങ്കമാലിയിലെ വീട്ടിലെത്തിച്ചു. എം. സ്വരാജിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു

Leave a Reply