Monday, April 12, 2021

മൂവാറ്റുപുഴയില്‍ പിടിക്കാൻ ജോസഫ് വാഴയ്ക്കൻ; തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

Must Read

ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും

പൂനെ : ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും. സഞ്ജുവിന്‍രെ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സ് ഇലവനെ നേരിടും....

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം...

ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു

പട്ന: ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു. കിഷൻഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ അശ്വിനി കുമാറാണ് (52)...

കൊച്ചി: സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മൂവാറ്റുപുഴയിൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ജോസഫ് വാഴയ്ക്കൻ. കഴിഞ്ഞതവണ അമിത ആത്മവിശ്വാസം തിരിച്ചടിയായെന്നും ഇത്തവണ മൂവാറ്റുപുഴയില്‍ വിജയം ഉറപ്പാണെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

മുവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മണ്ഡലത്തില്‍ നില ഉറപ്പിക്കാന്‍ തന്നെയാണ് കെപിസിസി വൈസ് പ്രസിഡന്റിന്റെ തീരുമാനം. കഴിഞ്ഞ തവണ പുതുമുഖമായ എല്‍ദോ ഏബ്രഹാമിനോട് 9375വോട്ടുകള്‍ക്കാണ് വാഴയ്ക്കന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണ ഒരു മുഴം നീട്ടിയെറിയാനാണ് ജോസഫ് വാഴയ്ക്കന്റെ നീക്കം.

തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇക്കുറി മുവാറ്റുപുഴ കൈവിടില്ലന്ന വിശ്വാസവും ഉണ്ട്. വികസന മുരടിപ്പ് തന്നെയാണ് പ്രചാരണ ആയുധം. ഒപ്പം മുവാറ്റുപുഴ ജില്ലയെന്ന ആവശ്യവും ശക്തമാണ്.

മണ്ഡലത്തില്‍ എഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് മറ നീക്കി പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്‍, റോയ് കെ. പൗലോസ് എന്നിവരുടെ പേരും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ജോസഫ് വാഴയ്ക്കന് തന്നെയാണ് പ്രഥമ പരിഗണന.

English summary

Joseph Vazhakkan to be caught in Muvattupuzha; The election campaign has begun

Leave a Reply

Latest News

വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്

കൊച്ചി: വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്. രൂപേഷ് ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റം ചുമത്തി. വിചാരണയുടെ...

More News