Thursday, May 13, 2021

ആണുങ്ങൾ എവിടെയെന്ന് ചോദിച്ച് പൊലീസ് വീടുകളിലേക്ക് ഇരച്ചുകയറി; വഴിത്തർക്കത്തിെൻറ പേരിലുണ്ടായ സംഘർഷത്തിൽ ഒളിവിലായ ആണുങ്ങളെ തേടി പതിനഞ്ചിലധികം പൊലീസുകാർ കോളനിയിൽ എത്തി

Must Read

ആലപ്പുഴ: ആണുങ്ങൾ എവിടെയെന്ന് ചോദിച്ച് പൊലീസ് വീടുകളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയതെന്ന് മണലാടി മഠത്തിൽപറമ്പ് ലക്ഷംവീട് കോളനി അന്തേവാസി ജോർണിയ പറഞ്ഞു. വഴിത്തർക്കത്തിെൻറ പേരിലുണ്ടായ സംഘർഷത്തിൽ ഒളിവിലായ ആണുങ്ങളെ തേടി പതിനഞ്ചിലധികം പൊലീസുകാർ കോളനിയിൽ എത്തിയത് ഈ മാസം 13ന് പുലർച്ച ആറിനാണ്. ജ്യേഷ്ഠൻ സുരേഷിെൻറ വീടിെൻറ കതക് ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്.

ജ​ന​ൽ​ച്ചി​ല്ലും ത​ല്ലി​പ്പൊ​ട്ടി​ച്ചു. സ​മീ​പ​ത്തെ വീ​ട്ടി​ലെ ചെ​ടി​ക​ളും ചെ​ടി​ച്ച​ട്ടി​ക​ളും ത​ക​ർ​ത്തു. ത​ലേ​ന്ന്​ അ​ർ​ധ​രാ​ത്രി സ്​​ത്രീ​ക​ളെ പൊ​ലീ​സ്​ മ​ർ​ദി​ക്കു​ന്ന​തി​െൻറ ദൃ​ശ്യ​ങ്ങ​ൾ ലൈ​വ്​ വി​ഡി​യോ​യി​ലൂ​ടെ ഫേ​സ്​​ബു​ക്കി​ലി​ട്ട ​10ാം ക്ലാ​സു​കാ​ര​ൻ വി​ജി​ലി​െൻറ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കാ​നും മ​റ​ന്നി​ല്ല. പി​ന്നീ​ട്​ തി​രി​ച്ചു​കൊ​ടു​ത്ത​േ​പ്പാ​ൾ ലി​ങ്ക്​ അ​ട​ക്ക​മു​ള്ള​വ ന​ശി​പ്പി​ച്ചി​രു​ന്നു.

​െപാ​ലീ​സി​െ​ന​ ഭ​യ​ന്ന്​ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യോ​ടി​യ പ്ല​സ് ​വ​ൺ വി​ദ്യാ​ർ​ഥി താ​ന്നി​യ​ത്ത്​ ജോ​ജോ​യെ​യും വെ​റു​തെ​വി​ട്ടി​ല്ല. പി​ന്നാ​ലെ പാ​ഞ്ഞ പൊ​ലീ​സ്​ ലാ​ത്തി​ക്ക്​ എ​റി​ഞ്ഞു​വീ​ഴ്​​ത്തു​ക​യാ​യി​രു​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ൽ വീ​ണ ജോ​ജോ അ​വി​ടെ​നി​ന്ന്​ ര​ക്ഷ​പ്പെ​​​ട്ടെ​ങ്കി​ലും പി​ന്നീ​ട്​ ​വീ​ട്ടി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. മാ​താ​വ്​ റീ​ത്താ​മ്മ​യും പോ​ർ​വി​ളി​ക്ക്​ ഇ​ര​യാ​കേ​ണ്ടി​വ​ന്നു. ആ​ൾ​സ​ഞ്ചാ​രം മാ​ത്ര​മു​ള്ള വ​ഴി​യു​ടെ ഓ​ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച ഓ​​ട്ടോ​യ​ട​ക്കം 11 ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണ്​ മ​രം​മു​റി​ക്കാ​ൻ എ​ത്തി​യ​വ​രു​ടെ​ തൊ​ണ്ടി​മു​ത​ലാ​ണെ​ന്ന ത​ര​ത്തി​ൽ പൊ​ലീ​സ്​ ​ക​സ്​​റ്റ​ഡി​ലെ​ടു​ത്ത​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ലൈ​ഫ്​ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ടി​െൻറ അ​ടി​ത്ത​റ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​ട്ട അ​ഞ്ച്​ ലോ​ഡ്​ മ​ണ്ണും പൊ​ലീ​സ്​ കൊ​ണ്ടു​പോ​യി. സം​ഘ​ർ​ഷ​ത്തി​ന്​ പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്. മ​ഠ​ത്തി​ൽ​പ​റ​മ്പ്​ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രി ബി​ന്ദു സ​തീ​ശ​​ന്​ (48) ലൈ​ഫ്​ മി​ഷ​നി​ൽ​െ​പ​ടു​ത്തി പ​ഞ്ചാ​യ​ത്ത്​ നാ​ലു​ല​ക്ഷം​ അ​നു​വ​ദി​ച്ചി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത്​​ വെ​ള്ളം ക​യ​റു​ന്ന​തി​നാ​ൽ വീ​ട്​ ഉ​യ​ർ​ത്തി​പ്പ​ണി​യാ​ൻ തു​ക തി​ക​യു​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​​ത്തോ​ടെ​ പാ​ത​യോ​ര​ത്ത്​ ഇ​റ​ക്കി​യി​ട്ട മ​ണ്ണ്​ എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ്​ പൊ​ലീ​സ്​ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്.

എ​ട്ടു​മാ​സം മു​മ്പ്​ ബി​ന്ദു​വി​െൻറ ഭ​ർ​ത്താ​വ്​ സ​തീ​ശ​ൻ (58) ഹൃ​ദ​യ​സ്​​തം​ഭ​ന​മു​ണ്ടാ​യി കോ​ള​നി​യി​ലേ​ക്കു​ള്ള ബ​ണ്ട്​ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചി​രു​ന്നു. യ​ഥാ​സ​മ​യം ചി​കി​ത്സ കി​ട്ടാ​ൻ യാ​ത്ര​സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​യി​രു​ന്നു കാ​ര​ണം.

Leave a Reply

Latest News

ലോക്ക്ഡൗണിൽ ആരും ബുദ്ധിമുട്ടരുത്; പി.കെ.വി ട്രസ്റ്റ് കൂടെയുണ്ട്, സമൂഹ അടുക്കള തുടങ്ങി; ആദ്യ ദിനം തന്നെ ഭക്ഷണം വിതരണം ചെയ്തത് നൂറോളം പേർക്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല രീതിയിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ കുറെ നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. അത്തൊരത്തിലൊരു വാർത്തയാണ് പുല്ലുവഴിയിൽ നിന്നും പുറത്തു വരുന്നത്.അടച്ചിടൽകാലത്ത് രായമംഗലം...

More News