Sunday, September 26, 2021

മതസൗഹാർദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്ന് കോട്ടയം താഴത്തങ്ങാടി ഇമാമിന്‍റെയും സിഎസ്ഐ ബിഷപ്പിന്‍റെയും സംയുക്ത പ്രസ്താവന

Must Read

മതസൗഹാർദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്ന് കോട്ടയം താഴത്തങ്ങാടി ഇമാമിന്‍റെയും സിഎസ്ഐ ബിഷപ്പിന്‍റെയും സംയുക്ത പ്രസ്താവന. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകും. ലൗ ജിഹാദോ, നർക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സർക്കാരാണെന്നും ഇരുവരും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പ് ഹൗ​സി​ലാ​ണ് ബി​ഷ​പ്പ് മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​നും താ​ഴ​ത്ത​ങ്ങാ​ടി ജു​മാ മ​സ്ജി​ദ് ഇ​മാം ശം​സു​ദ്ദീ​ന്‍ മ​ന്നാ​നി ഇ​ല​വു​പാ​ല​വും സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ​ത്. എ​ല്ലാ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളേ​യും എ​തി​ർ​ക്ക​പ്പെ​ട​ണ​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.

പാ​ലാ രൂ​പ​താ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സം​ഗ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും സി​എ​സ്ഐ ബി​ഷ​പ്പ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യക്തമാക്കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്ത​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.

സി​എ​സ്ഐ സ​ഭ​യു​ടെ നി​ല​പാ​ട് സ​മാ​ധാ​നം ആ​ണെ​ന്നും ബിഷപ്പ് വ്യ​ക്ത​മാ​ക്കി. അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന് ബി​ഷ​പ്പി​ന് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​എ​സ്ഐ സ​ഭ സ്വീ​ക​രി​ച്ച നി​ല​പാ​ട്. സ​മാ​ധാ​നം നി​ല​നി​ൽ​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ ഐ​ക്യ​ത​യി​ൽ പോ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ്താ​വ​ന​യു​ടെ പേ​രി​ൽ റാ​ലി​യും ജാ​ഥ​യും ന​ട​ത്ത​രു​ത്. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ഇ​രു മ​തനേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News