താരപുത്രിയെന്ന ലേബൽ അല്ല ഇനി അലംകൃത പൃഥ്വിരാജിന് ചേരുക; പകരം കുഞ്ഞുകവയിത്രി; അത്യാകര്‍ഷകങ്ങളായ കവിതകളുടെ പുസ്തകവുമായി ഏഴു വയസ്സുകാരി അലംകൃത

0

അലംകൃത മേനോന്‍ പൃഥ്വിരാജ് എന്ന പേര് ‘ദ ബുക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന പുസ്തകത്തിലൂടെ ബാലസാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. നടന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് സുപ്രിയയുടെയും മകളായ അലംകൃതയ്ക്ക് വയസ്സ് ഏഴാണെങ്കിലും ഭാവനയ്ക്ക് ഏഴഴക് തന്നെയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ അത്യാകര്‍ഷകങ്ങളായ കവിതകളുടെ പുസ്തകം തന്നെയാണ് അലംകൃത സൃഷ്ടിച്ചിരിക്കുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. പലപ്പോഴായി അലംകൃത കുറിച്ചുവെച്ച കുഞ്ഞുകവിതകളെല്ലാം സമാഹരിച്ചുകൊണ്ട് കഴിഞ്ഞ ക്രിസ്തുമസ് കാലത്താണ് മകള്‍ക്കുള്ള സമ്മാനമായി സുപ്രിയ പുസ്തകരൂപത്തിലാക്കിയത്. തങ്ങളുടെ കുടുംബവൃത്തങ്ങളില്‍ മാത്രം ഒതുങ്ങുന്ന സന്തോഷമായി നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ വളരെ കുറച്ചുകോപ്പികള്‍ മാത്രമായിരുന്നു അച്ചടിച്ചിരുന്നത്. പക്ഷേ അലംകൃതയുടെ പുസ്തകത്തിന് വന്‍ ഡിമാന്റായി. ഓണ്‍ലൈനില്‍ കുഞ്ഞുകവിതകള്‍ വായിച്ചവര്‍ മുഴുവന്‍ പേജുകളും ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ആമസോണില്‍ പുസ്തകം തന്നെ ലഭ്യമാക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു താരകുടുംബം.

കഴിഞ്ഞ വര്‍ഷം അലംകൃത എഴുതിയ ചെറുകവിതകള്‍ എല്ലാം സൂക്ഷിച്ചുവെച്ചത് സുപ്രിയയുടെ പിതാവ് വിജയ്കുമാര്‍ മേനോന്‍ ആയിരുന്നു. അസുഖബാധിതനായി അദ്ദേഹം ആശുപത്രിയിലായപ്പോഴാണ് മകളോടൊപ്പം കൊച്ചുമകളുടെ സര്‍ഗവാസനയെക്കുറിച്ച് പബ്ലിഷറുമായി സംസാരിക്കുന്നത്. കവിതകള്‍ പുസ്തകരൂപത്തിലാവുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ‘ദ ബുക് ഓഫ് എന്‍ചാന്റിങ് പോയംസ്’ സമര്‍പ്പിച്ചിരിക്കുന്നത് വിജയ്കുമാര്‍ മേനോനാണ്.

Leave a Reply