Thursday, May 13, 2021

ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പ് അനുമതി നൽകി

Must Read

വാഷിംഗ്ടൺ ഡിസി: ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പ് അനുമതി നൽകി. വിദഗ്ധ സമിതിയുടെ ശിപാർശയെ തുടർന്നാണ് നടപ‌ടി. ഏപ്രിൽ 14നാണ് വാക്സിൻ ഉപയോഗം നിർത്തിവെച്ചത്. രക്തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടർന്നായിരുന്നു നടപടി.

അ​പൂ​ർ​വം കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ശ്നം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച 3.9 മി​ല്യ​ൺ സ്ത്രീ​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 15 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 13 പേ​രും 50 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്.

പു​രു​ഷ​ൻ​മാ​രി​ൽ ആ​ർ​ക്കും ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. യു​റോ​പ്യ​ൻ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യും ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ പ്ര​ശ്നം അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള​ള​തെ​ന്നാ​ണ് അ​റി​യി​ക്കു​ന്ന​ത്. വാ​ക്സി​ന്‍റെ ഉ​പ​യോ​ഗം പു​നഃ​രാ​രം​ഭി​ച്ചാ​ലും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​മു​ണ്ടാ​വു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

English summery

Johnson & Johnson has been approved by the U.S. Department of Health to resume vaccine use

Leave a Reply

Latest News

മലയാള സിനിമാരംഗത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട്...

More News