Saturday, November 28, 2020

‘അവനൊരു മെലിഞ്ഞ കുട്ടിയായിരുന്നു. പക്ഷേ എന്റെ 16 വർഷത്തെ കോച്ചിങ് കരിയറിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കളിക്കാരിലൊരാൾ’ – സ്കൂൾ ടീമിന്റെ കോച്ച് പിന്നീടു ബൈഡൻ ജൂനിയർ എന്ന ജോയെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

1942 നവംബർ 20 നാണ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ ജനിച്ചത്; വടക്കുകിഴക്കൻ പെൻസിൽവേനിയയിലെ സ്ക്രാന്റൻ പട്ടണത്തിൽ. തൊഴിലാളികളായിരുന്നു അവിടെ ഭൂരിപക്ഷം. പഴയ കാറുകളുടെ കച്ചവടക്കാരനായ ജോസഫ് ബൈഡൻ സീനിയറായിരുന്നു പിതാവ്. ചൂള വൃത്തിയാക്കുന്ന ജോലിക്കും അദ്ദേഹം പോയിരുന്നു. അമ്മ കാതറിൻ യുജീനിയ ഫിന്നെഗൻ. കരുത്തരായ മാതാപിതാക്കളാണ് തന്നെ കഠിനാധ്വാനിയും സ്ഥിരോൽസാഹിയും പ്രതിസന്ധികളിൽ തളരാത്ത ആളുമായി വളർത്തിയതെന്ന് ബൈഡൻ പറഞ്ഞിട്ടുണ്ട്.

സ്ക്രാന്റനിലെ എലമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബൈഡനു 13 വയസ്സുള്ളപ്പോൾ കുടുംബം ഡെലവറിലെ മേയ്ഫീൽഡിലേക്കു മാറി. കുട്ടിക്കാലത്ത് ചെറിയ വിക്കുണ്ടായിരുന്നതിനാൽ മറ്റു കുട്ടികൾ കളിയാക്കുന്നതു പതിവായിരുന്നു. അതിനെ മറികടക്കാൻ ജോ കണ്ടെത്തിയ വഴി, നീണ്ട പാഠഭാഗങ്ങളും കവിതകളും മറ്റും കാണാതെ പഠിച്ച് അവ ഉറക്കെ ഒഴുക്കോടെ ചൊല്ലുകയെന്നതായിരുന്നു. ദിവസവും കണ്ണാടിയുടെ മുന്നിൽനിന്ന് ഉറക്കെ കവിത ചൊല്ലിയായിരുന്നു പരിശീലനം.

ആദ്യം സെന്റ് ഹെലേന സ്കൂളിലായിരുന്നു ചേർന്നത്. ക്ലേമൗണ്ടിലെ പ്രശസ്തമായ ആർച്ച്മെയർ സ്കൂളിൽ ചേരുക എന്നതായിരുന്നു ജോയുടെ ആഗ്രഹം. അതു സാധിക്കുകയും ചെയ്തു. ഫീസിനുള്ള പണം കണ്ടെത്താനായി ഒഴിവുസമയത്ത് സ്കൂൾ ജനാലകൾ വൃത്തിയാക്കുന്ന ജോലിയും തോട്ടപരിപാലനവും മറ്റും ചെയ്തിരുന്നു ജോ. സ്കൂളിലെ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അവൻ. മറ്റു കുട്ടികളെ അപേക്ഷിച്ച് ചെറുതായിരുന്നെങ്കിലും മിടുക്കനായ കളിക്കാരൻ എന്നു പേരെടുക്കുകയും ചെയ്തു. ‘അവനൊരു മെലിഞ്ഞ കുട്ടിയായിരുന്നു. പക്ഷേ എന്റെ 16 വർഷത്തെ കോച്ചിങ് കരിയറിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കളിക്കാരിലൊരാൾ’ – സ്കൂൾ ടീമിന്റെ കോച്ച് പിന്നീടു ജോയെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്.

പിന്നീട് ഡെലാവർ സർവകലാശാലയിൽനിന്നും സിറക്യൂസ് സർവകലാശാലയിൽനിന്നും പഠനം പൂർത്തിയാക്കി. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് അറ്റോർണിയായിരുന്നു ജോ ബൈഡൻ. മുപ്പതാം വയസ്സിൽ യുഎസ് സെനറ്ററായി ചരിത്രത്തിൽ ഇടംനേടുകയും ചെയ്തു. ഡെലാവറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽക്കാലം സെനറ്ററായിരുന്നയാളും ബൈഡനാണ്. 2008 ൽ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു ഡമോക്രാറ്റുകൾക്കിടയിൽ ബൈഡനും മൽസരിച്ചിരുന്നു, പക്ഷേ ബറാക്ക് ഒബാമയെയാണ് പാർട്ടി തിര‍ഞ്ഞെടുത്തത്. ഒബാമ അന്നു തന്റെ റണ്ണിങ് മേറ്റ് (വൈസ് പ്രസിഡന്റ് സ്്ഥാനാർഥി) ആയി തിരഞ്ഞെടുത്തത് ബൈഡനെയായിരുന്നു. ഒബാമ പ്രസിഡന്റായതോടെ ബൈഡൻ യുഎസിന്റെ 47 ാം വൈസ് പ്രസിഡന്റായി. 2012 ൽ ഒബാമയുടെ രണ്ടാമൂഴത്തിലും ആ പദവിയിൽ തുടർന്നു. ബൈഡന് ഒബാമ പ്രസി‍ഡന്‍ഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചിരുന്നു.

English summary

Joe Biden alias Joseph Robinet Biden Jr. was born on November 20, 1942; In the town of Scranton in northeastern Pennsylvania. The majority there were workers. His father was Joseph Biden Sr., a used car dealer

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News