Monday, January 24, 2022

സഹോദരിയെ ചുട്ടുകൊന്ന ജിത്തു ഒളിവിൽ കഴിഞ്ഞത് എറണാകുളത്ത് തന്നെ; വിസ്മയയുടെ ഫോൺ ഒപ്പം കൊണ്ടുപോയത് അന്വേഷണ സംഘത്തിന് തുണയായി; ഒരു രാത്രിയും പകലും മലയാളികളെ മുൾമുനയിൽ നിർത്തിയ 22കാരി ഒടുവിൽ പിടിയിലായത് ഇങ്ങനെ

Must Read

കൊച്ചി: മലയാളികളെ ആകെ ഞെട്ടിച്ച പറവൂർ വിസ്മയ കൊലക്കേസിൽ പ്രതി വിസ്മയയുടെ സഹോദരി ജിത്തു പൊലീസ് പിടിയിലായി. എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന സ്ഥലത്തു നിന്നാണ് ജിത്തുവിനെ പിടികൂടിയത്. ഇവർ ചില മാനസിക വെല്ലുവിളികൾ നേരിടുന്നുന്ന ആളാണെന്നാണ് പുറത്ത് വരുന്ന വിവരം. ജിത്തു കുറ്റം സമ്മതിച്ചതായാണ് പോലീസുകാർ തരുന്ന വിവരം. ഇനി അറിയാനുള്ളത് കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പ്രതിക്ക് ആരെങ്കിലും ഒളിവിൽ കഴിയാൻ സഹായം നൽകിയോ എന്നടക്കമുള്ള കാര്യങ്ങളാണ്.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ വീടിൻറെ പിറക് വശത്തെ ആളൊഴി‌ഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവൻ റോഡിലെത്തിയതെന്നാണ് പോലീസി​ന്റെ കണക്ക് കൂട്ടൽ. ഇവിടെ നിന്നും ബസ്സിൽ എറണാകുളത്തെത്തിയെന്നും കണ്ടെത്തി. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാൽ ഫോട്ടോയിൽ കാണുന്ന രൂപമല്ല ഇപ്പോൾ ജിത്തുവിനുള്ളത്. അടുത്തിടെ തല മൊട്ടയടിച്ചിരുന്നു.

ജിത്തുവിന്റെ പ്രണയത്തെ വിസ്മയ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുകാരെ ജിത്തു ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനിടെ മൂത്ത പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ജിത്തുവിനെ മുൻപും കാണാതായിട്ടുണ്ടെന്ന് റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു. ജിത്തുവിനെ കണ്ടെത്തിയെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

വീടിനകത്തു നിന്ന് മൂന്നുമണിയോടെ പുക ഉയരുന്ന കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. തീപിടിത്തത്തിൽ വീടിന്റെ രണ്ടു മുറികളും പൂർണമായി കത്തിയിരുന്നു. മൃതദേഹം പൂർണമായി കത്തക്കരിഞ്ഞ നിലയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകൾ വിസ്മയയാണെന്ന് മാതാപിതാക്കൾ സ്ഥിരീകരിച്ചു.

വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂർത്തിയാക്കിയവരാണ്. ഒരാഴ്ച മുൻപ് ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ട് ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു. ജിത്തു മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ചില ഘട്ടങ്ങളിൽ വീടിനുള്ളിൽത്തന്നെ കൈകൾ ബന്ധിച്ച് കെട്ടിയിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ജിത്തുവിനെ വീട്ടിൽ ഇതുപോലെ കെട്ടിയിട്ടിരുന്നു. സഹോദരിമാർ തമ്മിൽ ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ട്. അന്നും വഴക്കുണ്ടായിട്ടുണ്ടാവുമെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം പെൺകുട്ടി വീടിനടുത്തുള്ള റോഡിലൂടെ നടന്നുപോകുന്ന ദൃശ്യം സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ആളെ പൂർണമായി വ്യക്തമല്ലെങ്കിലും അത് ജിത്തുവാണെന്ന് മാതാപിതാക്കളുടെ മൊഴി ഉറപ്പിച്ചിട്ടുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാൽ എറെ ആശങ്കയിലാണ് മാതാപിതാക്കളും. വിസ്മയയുടെ മൊബൈൽ ഫോൺ ജിത്തുവിൻറെ കൈവശമുണ്ട. ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ ലഭിച്ചത് പറവൂരിന് സമീപം എടവനക്കാട് വെച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കാണാതായിരുന്നു. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News