Saturday, March 6, 2021

തദ്ദേശ തെരഞ്ഞെടുപ്പിന് ബാറുകളിൽ നിന്നും വിൽപ്പന നടത്തിയത്കണക്കറ്റ ജവാൻ മദ്യം; എറണാകുളം പാലക്കാട് ജില്ലകളിലെ മൂന്നു ബാറുകളിൽ നിന്നും വിൽപ്പന നടത്തിയ ജവാൻ മദ്യം പിടികൂടിയെങ്കിലും കേസ് ഒതുക്കി; നാളെ മുതൽ ഇരുന്നടിക്കാം; ബാറുകൾ തുറക്കുന്നു

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

മിഥുൻ പുല്ലുവഴി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് ബാറുകളിൽ നിന്നും വിൽപ്പന നടത്തിയത്കണക്കറ്റ ജവാൻ മദ്യം. എറണാകുളം പാലക്കാട് ജില്ലകളിലെ മൂന്നു ബാറുകളിൽ നിന്നും വിൽപ്പന നടത്തിയ ജവാൻ മദ്യം പിടികൂടിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

അങ്കമാലിയിലെ ബാറിൽ നിന്നും 50 ലിറ്റർ മദ്യവും പാലക്കാട് ജില്ലയിലെ ബാറിൽ നിന്നും 130 ലിറ്റർ മദ്യവും പിടികൂടിയിരുന്നു. ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമെ വാങ്ങാനും കൈയ്യിൽ സൂക്ഷിക്കാനും പാടുള്ളു എന്നാണ് നിയമം. പിടിക്കപ്പെട്ടവർ മദ്യം വാങ്ങിയ ബാറിൻ്റെ പേരുകൾ വെളിപ്പെടുത്തിയെങ്കിലും കേസ് ഒതുക്കുകയായിരുന്നു. ബാറുകളിലെ ഗോഡൗണുകളിൽ പരിശോധന നടത്താൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നതാണ് വാസ്തവം. പിടിക്കപ്പെട്ടാൽ ബാറുകളുടെ ലൈസൻസ് അസാധു ആക്കുമെന്നതിനാൽ കേസ് ഒതുക്കുകയായിരുന്നു എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ലോക്ക് ഡൗണിനെ തുടർന്ന് ബാറുകളിൽ പാഴ്സൽ മാത്രമാക്കി വിൽപ്പന നിജപ്പെടുത്തിയതോടെ ബവ്റജസ് ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് മദ്യം വിൽക്കുന്നത്. ഇത് ബാറുകൾക്ക് വരുമാന നഷ്ടം വരുത്തി. അതോടെയാണ് കൂടുതൽ അളവിൽ മദ്യം വിൽക്കാൻ ബാറുടമകളെ പ്രേരിപ്പിച്ചത്.

അതേ സമയംസംസ്ഥാനത്ത് ബാറുകൾ തുറക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. ബാറുകളും കള്ളുഷാപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാനാണ് സാധ്യത. ഇതിന്റെ വിശദാംശങ്ങൾ എക്സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവായി ഇറക്കും.

ബാറുകളിലെ പാഴ്സൽ വിൽപന നിർത്തും. പാഴ്സൽ വിൽപന ബെവ്കോ, കൺസ്യൂമർ ഫെഡ് വഴിമാത്രമാക്കും. നിലവിൽ രാവിലെ 9 മുതൽ രാത്രി 7 വരെ പ്രവർത്തിച്ചുവന്നിരുന്ന ബെവ്‌റിജസ് ഔട്ട്‌ലെറ്റുകളുടേയും കൺസ്യൂമർ ഫെഡുകളുടേയും പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 9 വരെയാക്കി മാറ്റി.

English summary

Jawan seized liquor from three bars in Ernakulam and Palakkad districts

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News