Thursday, July 29, 2021

ട്രാവൻകൂർ ഷുഗേഴ്സിലെ ജവാൻ റം നിർമാണം വീണ്ടും നിർത്തി

Must Read

തി​രു​വ​ല്ല: ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സി​ലെ ജ​വാ​ൻ റം ​നി​ർ​മാ​ണം വീ​ണ്ടും നി​ർ​ത്തി​വ​ച്ചു. എ​ക്സൈ​സ് സ്പി​രി​റ്റ് വി​ട്ടു​ന​ൽ​കാ​ത്ത​താ​ണ് കാ​ര​ണം.

അതേ സമയംട്രാവന്‍കൂര്‍ ഷുഗേ‍ഴ്സ് ആന്റ് കെമിക്കല്‍സ് സ്പിരിറ്റ് വെട്ടിപ്പ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ ചുമതല ഡി.വൈ.എസ്.പി വി.ജെ ജോഫിക്ക് നല്‍കി. പുളിക്കീഴ് മുന്‍ സി.ഐ ബിജു വി നായരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും.
ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. അതേസമയം, കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സ് ജീവനക്കാരന്‍ അരുണ്‍ കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍ സ്പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News