Saturday, November 28, 2020

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവി സമ്മതിക്കാൻ ഡോണൾഡ് ട്രംപിനോട് ‘ഉപദേശിച്ച്’ മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്നർ

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

വാഷിങ്ടൻ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവി സമ്മതിക്കാൻ ഡോണൾഡ് ട്രംപിനോട് ‘ഉപദേശിച്ച്’ മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്നർ. യുഎസ് മാധ്യമങ്ങളാണ് കഷ്നർ ഇക്കാര്യം പറഞ്ഞ് ട്രംപിനെ സന്ദർശിച്ചതായി റിപ്പോർട്ട് ചെയ്തത്. ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ വിജയി ആയി പ്രഖ്യാപിച്ചെങ്കിലും ഇത് അംഗീകരിക്കാൻ ട്രംപ് തയാറായിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടില്ലെന്നും ബൈഡന്റേത് വ്യാജ വിജയമാണെന്നുമാണ് ട്രംപിന്റെ അവകാശവാദം.

ഇതിനുപിന്നാലെയാണ് മരുമകൻ ട്രംപിനെ സന്ദർശിച്ച വിവരം മാധ്യമങ്ങൾ പുറത്തുവിട്ടത്. ട്രംപിന്റെ മൂത്തമകളും ഉപദേഷ്ടാവുമായ ഇവാൻകയുടെ ഭർത്താവാണ് ജാറദ് കഷ്നർ. എന്നാൽ ബൈഡന്റെ വിജയത്തിനെതിരെയുള്ള നിയമപോരാട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നാണ് ട്രംപ് ക്യാംപിൽനിന്നുള്ള വിവരം. ‘അമേരിക്കൻ ജനതയ്ക്ക് അർഹമായ സത്യസന്ധമായ വോട്ടെണ്ണൽ നടത്താതെ വിശ്രമിക്കുകയില്ല. അതാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്.’ – ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ വിർജീനിയയിലെ ഗോൾഫ് കോഴ്സിലായിരുന്ന ട്രംപ്, ‘രഹസ്യ’മായി പരാജയം സമ്മതിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ നിയമപോരാട്ടം തുടരാൻ അഭിഭാഷകരില്‍ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. വൈറ്റ് ഹൗസ് വൃത്തങ്ങളും ഇതു സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്. ശനിയാഴ്ച, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ ട്രംപിനെയോ റിപ്പബ്ലിക്കൻ പാർട്ടിയെയോ ജോ ബൈഡൻ പേരെടുത്ത് പരാമർശിച്ചിരുന്നില്ല.

English summary

Jared Kashner, son-in-law and adviser, ‘advised’ Donald Trump to concede defeat in presidential election

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News