Sunday, October 17, 2021

ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചനലം

Must Read

ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചനലം. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയുടെ കിഴക്കൻ പ്രദേശമായ ഷിബയിലാണ് ഭൂകമ്പമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റതായാണ് വിവരം.

80 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സുനാമിക്ക് സാദ്ധ്യതയില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചനലത്തിന് പിന്നാലെ ടോക്കിയോയിലുള്ള നിരവധി വീടുകളിൽ വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു. ടോക്കിയോയിൽ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിത്.

രാജ്യത്ത് പൊതുവെ ഭൂചലനങ്ങൾ കൂടുതലായതിനാൽ കെട്ടിട നിർമാണം പൂർത്തീകരിക്കുന്നതിന് കർശനമായ മാർഗ നിർദേശങ്ങളാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. 2011ൽ കടലിനടിയിലുണ്ടായ ഭൂചലനം രാജ്യത്തെ 18,500ലധികം പേരുടെ ജീവനെടുത്തിരുന്നു.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News