ഐഎസ്എൽ പോയിന്‍റ് ടേബിളിന്‍റെ മുകളിൽനിന്ന് ബ്ലാസ്റ്റേഴ്സിനെ താഴെയിറക്കി ജംഷഡ്പുർ എഫ്സി

0

ബംബോലിം: ഐഎസ്എൽ പോയിന്‍റ് ടേബിളിന്‍റെ മുകളിൽനിന്ന് ബ്ലാസ്റ്റേഴ്സിനെ താഴെയിറക്കി ജംഷഡ്പുർ എഫ്സി. ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയ ഉരുക്കിന്‍റെ നാട്ടുകാർ ഒന്നാമൻമാരായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പുരിന്‍റെ വിജയം.

ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം (88) ഇ​ഷാ​ൻ പ​ണ്ഡി​ത​യാ​ണ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. 11 ക​ളി​ക​ളി​ൽ ജം​ഷ​ഡ്പൂ​രി​ന് 19 പോ​യി​ന്‍റു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സി​ന് 10 ക​ളി​യി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

സീ​സ​ണി​ൽ ഒ​രു ക​ളി​പോ​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന നാ​ണ​ക്കേ​ട് നി​ല​നി​ർ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ൾ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലും അ​വ​സാ​ന​ക്കാ​രാ​ണ്.

Leave a Reply