Thursday, May 13, 2021

പൂഞ്ചിലെ ക്ഷേത്രം ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു-കശ്മീർ പൊലീസ്

Must Read

ശ്രീനഗർ: പൂഞ്ചിലെ ക്ഷേത്രം ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു-കശ്മീർ പൊലീസ് അറിയിച്ചു.ഇവരിൽനിന്നും ആറ് ഗ്രനേഡുകൾ കണ്ടെടുത്തു. അറസ്റ്റിലായവർ പാകിസ്താൻ തീവ്രവാദ ഗ്രൂപ്പിെൻറ നിർദേശപ്രകാരം ക്ഷേത്രത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയായിരുന്നെന്ന് പൂഞ്ച് സീനിയർ പൊലീസ് സൂപ്രണ്ട് രമേഷ് കുമാർ അൻഗ്രൽ പറഞ്ഞു.

ലോക്കൽ പൊലീസിെൻറ സ്‌പെഷൽ ഓപറേഷൻ ഗ്രൂപ്പും 49 രാഷ്ട്രീയ റൈഫിൾസിെൻറ സൈനികരും ചേർന്ന് ഗാൽഹൂത ഗ്രാമത്തിലെ മുസ്തഫ ഇഖ്ബാൽ ഖാൻ, മുർതസ ഇഖ്ബാൽ എന്നീ സഹോദരന്മാരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് ഗൂഢാലോചന പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. മുസ്തഫ നൽകിയ വിവരത്തെ തുടർന്ന് മുഹമ്മദ് യാസിൻ എന്നയാളും പിടിയിലായി.

English summary

Jammu and Kashmir police have arrested three militants for plotting to attack a temple in Poonch

Leave a Reply

Latest News

ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം

ന്യൂഡൽഹി :ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാർഥതയാണ്...

More News