Sunday, September 20, 2020

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് ക്യാമ്പസിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് യു.ജി.സി; അഡ്മിഷൻ നിർത്തിയെന്ന് യൂണിവേഴ്സിറ്റി; ഇത് ലോക് ജനശക്തി പാർട്ടി ദേശീയ പാർലമെൻ്ററി ബോർഡ് ചെയർപേഴ്സൺ രമാ ജോർജിൻ്റെ വിജയം

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് ക്യാമ്പസിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് യു.ജി.സി. ഹൈക്കോടതിയിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. 2019- 2020 വർഷത്തെ അഡ്മിഷനുകൾ നിർത്തിവെച്ചതായി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു. അംഗീകാരമില്ലാതെ കോഴ്സ് നടത്തിയതിന് സർക്കാരിനേയും യു ജി സിയേയും ജെയ്ൻ യൂണിവേഴ്സിറ്റിയേയും പ്രതിചേർത്ത് ലോക് ജനശക്തി പാർട്ടി ദേശീയ പാർലമെൻ്ററി ബോർഡ് ചെയർപേഴ്സൺ രമാ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് പരിഗണിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിരുന്നു.

കൊച്ചി ക്യാമ്പസിലെ കോഴ്‌സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്‌സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെയാണ് സർക്കാരിൻ്റെ പുതിയ ഉത്തരവും പി.ആർ.ഡി റിലീസും ഇറക്കിയത്. ഇത് ജെയ്ൻ യൂണിവേഴ്‌സിറ്റിക്ക് കനത്ത തിരിച്ചടിയാകും.

മകന് അഡ്മിഷന് വേണ്ടിയാണ് രമാ ജോർജ് ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെയ്ൻ കൊച്ചി കാമ്പസിന് അംഗീകാരമില്ലെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് ഹർജി നൽകിയത്. പ്രമുഖ ദിനപത്രങ്ങളിൽ കോടികൾ പരസ്യം നൽകിയാണ് ജെയ്ൻ വിദ്യാർഥികളെ കണ്ടെത്തിയിരുന്നത്. ഉപഭോക്താക്കളെ പറ്റിച്ച് പരസ്യം നൽകുന്നത് കുറ്റകരമാണെന്നിരിക്കെയാണ് പത്രങ്ങൾ പരസ്യം നൽകിയത്.

English summary

Jain Deemed to Be University Kochi Off Campus UGC Not Recognized They revealed this in the high court. Jain Deemed to Be University officials said admissions for the year 2019-2020 have been suspended. Lok Janshakti Party National Parliamentary Board Chairperson Rama George had filed a petition in the High Court against the government, UGC and Jain University for conducting the course without approval. This was revealed while considering the case.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News